Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോക്ലേറ്റും വടപാവും...

ചോക്ലേറ്റും വടപാവും വാങ്ങിനൽകാമെന്ന് പറഞ്ഞ് കനാലിലേക്ക്; അപ്പാ, ഞങ്ങൾ മരിച്ചുപോകുമെന്ന് യാചിച്ചിട്ടും പിതാവിന്റെ ക്രൂരത

text_fields
bookmark_border
ചോക്ലേറ്റും വടപാവും വാങ്ങിനൽകാമെന്ന് പറഞ്ഞ് കനാലിലേക്ക്; അപ്പാ, ഞങ്ങൾ മരിച്ചുപോകുമെന്ന് യാചിച്ചിട്ടും പിതാവിന്റെ ക്രൂരത
cancel

ഛത്രപതി സംബാജിനഗർ: പിതാവിന്റെ സ്നേഹവും ലാളനയും തേടി ചോക്ലേറ്റും വടപാവും കഴിക്കാൻ സ്കൂട്ടറിൽ പുറപ്പെട്ട ആ കുരുന്നുകൾക്ക് അറിയില്ലായിരുന്നു, തങ്ങളെ കാത്തിരിക്കുന്നത് മരണത്തിന്റെ തണുത്ത ആഴങ്ങളാണെന്ന്. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗർ ജില്ലയിൽ പൈഠാൻ നഗരത്തിൽനിന്ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് പുറത്തുവന്നിരിക്കുന്നത്. ഏഴും അഞ്ചും വയസ്സ് പ്രായമുള്ള സ്വന്തം മക്കളെ കനാലിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ 40 കാരനായ സോമനാഥ് ദാമോദർ റോഡ്ഗെ എന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. മക്കളായ ആര്യൻ (7), ശ്യാം (5) എന്നിവരെ സ്കൂട്ടറിൽ കയറ്റി ചോക്ലേറ്റും വടപാവും വാങ്ങിനൽകാമെന്ന് പറഞ്ഞ് സോമനാഥ് വീടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. അച്ഛന്റെ വാക്കുകൾ പൂർണമായും വിശ്വസിച്ച് യാതൊരു സംശയവുമില്ലാതെ ആ കുരുന്നുകൾ അദ്ദേഹത്തോടൊപ്പം യാത്ര തിരിച്ചു.

എന്നാൽ, കടകളിലേക്ക് പോകുന്നതിന് പകരം പൈഠാൻ പ്രദേശത്തെ ആളൊഴിഞ്ഞ കനാൽ കരയിലേക്കാണ് ഇയാൾ വണ്ടി ഓടിച്ചുപോയത്. കനാൽ കരയിലെത്തിയതോടെ മക്കളെ വെള്ളത്തിലേക്ക് വലിച്ചെറിയാൻ ഇയാൾ തയ്യാറെടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ കുരുന്നുകൾ ജീവന്വേണ്ടി നിലവിളിച്ചുകൊണ്ട് കരഞ്ഞപേക്ഷിച്ചു. ‘അപ്പാ, ഞങ്ങൾ മരിച്ചുപോകും, ദയവായി ഇത് ചെയ്യരുതേ...’എന്ന് അവർ പിതാവിനുമുന്നിൽ കൈകൂപ്പി കരഞ്ഞു. എന്നാൽ മക്കളുടെ ദയനീയമായ യാചനകളൊന്നും അയാളെ കണ്ണ് നനയിച്ചില്ല. ഒടുവിൽ ആ പിഞ്ചോമനകളെ അയാൾ ആഴമേറിയ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഈ ദാരുണ കൃത്യം തൊട്ടടുത്ത പാടത്ത് ജോലി ചെയ്യുകയായിരുന്ന ഏതാനും കർഷകർ കണ്ടു. അവർ ഉടൻ തന്നെ കുട്ടികളെ രക്ഷിക്കാനായി കനാൽക്കരയിലേക്ക് ഓടിയെത്തി. എന്നാൽ, കർഷകരെ ആക്രമിക്കുകയാണ് പ്രതി ചെയ്തത്. കർഷകർ അടുത്തേക്ക് വരുന്നത് തടയാൻ ഇയാൾ അവർക്ക് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു.

തുടർന്ന് കർഷകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പചോഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സോമനാഥിനെ കസ്റ്റഡിയിലെടുത്തു. കുട്ടികളെ വലിച്ചെറിയാൻ ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

കുട്ടികളെ കാണാതായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി മുതൽ തന്നെ പോലീസും ദുരന്തനിവാരണ സേനയും മുങ്ങൽ വിദഗ്ധരും അടങ്ങുന്ന സംഘം കനാലിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ശക്തമായ ഒഴുക്കും രാത്രിയിലെ വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ വലിയ തടസ്സമായി. ചൊവ്വാഴ്ച മുഴുവൻ നീണ്ട കഠിനമായ തിരച്ചിലിനൊടുവിലും കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Maharashtra Children Murder Case 
News Summary - Father throws two sons into canal in Maharashtra
Next Story