ആദ്യ വോട്ടർമാർ; ഉയരങ്ങളിലും മുന്നിൽ
text_fieldsലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷനായ ഹിമാചലിലെ തഷിഗാംഗ്
ലോകത്തിലെ ഏറ്റവും ഉയർന്ന പോളിങ് സ്റ്റേഷൻ ഹിമാചാലിലെ തഷിഗാംഗിലാണ്. സമുദ്ര നിരപ്പിൽ നിന്ന് 15,256 അടി ഉയരം. ലഹൗൽ-സ്പിതി ജില്ലയിലെ ഇൗ പോളിങ് സ്േറ്റഷനിൽ 52 വോട്ടർമാരാണ് ഉള്ളത്.
ഹിമാചൽ പ്രദേശിന് തെരഞ്ഞെടുപ്പിൽ അഭിമാനിക്കാൻ ചെറുതല്ലാത്ത വകയുണ്ട്. രാജ്യത്ത് ആദ്യമായി വോട്ടു ചെയ്തവരുടെ നാട് നിലകൊള്ളുന്ന സംസ്ഥാനം എന്ന ബഹുമതിയാണ് അതിലൊന്ന്. ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്നതും അതേ കൊച്ചു ഹിമാചലിലാണ്.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയാണ്. ബാക്കി എല്ലായിടത്തും തെരഞ്ഞെടുപ്പ് നടക്കുന്നതിന് അഞ്ചുമാസം മുമ്പ് 1951 ഒക്ടോബർ 25ന് വോട്ടു ചെയ്തവർ ഹിമാചലിലെ ചിനി തഹ്സിൽ എന്ന നാട്ടുകാരാണ്. കൽപ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഇൗ സ്ഥലത്ത് അന്ന് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കാരണമുണ്ട്.
നവംബർ തുടങ്ങിയാൽ കനത്ത മഞ്ഞുവീഴ്ചയായിരിക്കും. വോട്ടർമാർക്ക് ബൂത്തിൽ എത്താനാവില്ല. മഞ്ഞുവീഴ്ചകൂടാതെ റോഡുകൾ വളരെ മോശം, അപകട സാധ്യത കൂടുതൽ. തിബത്തൻ ബുദ്ധമതാനുഷ്ഠാനങ്ങൾ പുലർത്തുന്ന കുറച്ചുപേരായിരുന്നു ചിനിയിലെ വോട്ടർമാർ.
‘രാജ്യത്തിെൻറ വടക്കൻ അതിർത്തിയിലുള്ള ഹിമാചൽ പ്രദേശിലെ ചിനി, പംഗി തഹസിലുകളിൽ ആളുകൾ വോട്ടുചെയ്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയെന്നും ആദ്യ വോട്ട് രാവിലെ ആറുമണിക്ക് ചെയ്തുവെന്നും’ അടുത്ത ദിവസത്തെ ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ആദ്യ തെരഞ്ഞെടുപ്പിൽ ഒക്ടോബർ 25 നും നവംബർ രണ്ടിനുമിടയിലാണ് ചിനിയിലെയും പംഗിയിലെയും വോെട്ടടുപ്പുകൾ നടന്നത്. രണ്ടു തഹസിലുകളിലുമായി ഇരുപതിനായിരത്തിലധികം വോട്ടർമാർ ഉണ്ടായിരുന്നു. മഹാസു ജില്ലയിലെ ചിനിയിലെ തെരഞ്ഞെടുപ്പ് ഒക്ടോബർ 27ന് കഴിഞ്ഞു. ചമ്പ ജില്ലയിലെ പംഗിയിൽ നവംബർ രണ്ടു വരെയായിരുന്നു വോെട്ടടുപ്പ്.
ശ്യാം ശരൺ നെഗി
ചിനിയുൾപ്പെടുന്ന മണ്ടി^മൗസു പാർലമെൻറ് മണ്ഡലം ദ്വയാംഗ മണ്ഡലമായിരുന്നു. പംഗി ഉൾപ്പെട്ട ചമ്പ^സിർമൂർ പാർലമെൻറ് മണ്ഡലമാകെട്ട ഏകാംഗ മണ്ഡലവും. നിയമസഭയിലേക്ക് കൂടി വോെട്ടടുപ്പ് നടന്നതിനാൽ ചിനിയിലെ വോട്ടർമാർ ആദ്യ തെരഞ്ഞെടുപ്പിൽ മൂന്നു വോട്ട് ചെയ്തു. ചിനിയിൽ പതിനൊന്നും പംഗിയിൽ പതിനഞ്ചും പോളിങ് സ്റ്റേഷനുകളുണ്ടായിരുന്നു. ഇൗ രണ്ട് തഹസിലുകളുമൊഴിച്ച് ഹിമാചലിലെ ബാക്കി എല്ലാ സ്ഥലത്തും നവംബർ 19നാണ് വോെട്ടടുപ്പ് തുടങ്ങിയത്.
ചിനി തഹസിലിലെ 35 വയസ്സുകാരനായ അധ്യാപകൻ ശ്യാം ശരൺ നെഗിയായിരുന്നു ഇന്ത്യയിലെ ആദ്യ വോട്ടർ. മറ്റൊരു ബൂത്തിൽ േപാളിങ് ഡ്യൂട്ടിയുണ്ടായിരുന്ന നെഗിയുെട അഭ്യർഥന പരിഗണിച്ചാണ് ആദ്യം വോട്ട് ചെയ്യാൻ അനുവദിക്കപ്പെട്ടത്. വോട്ടുചെയ്ത ശേഷം തന്റെ ഡ്യൂട്ടി സ്ഥലത്തേക്ക് പോകാനായിരുന്നു നെഗി ശ്രമിച്ചത്. ആദ്യ വോട്ടർ ആയിരുന്നെങ്കിലും 45 വർഷം അക്കാര്യം ആരും ഒാർത്തില്ല.
2007 ജൂലൈയിൽ െഎ.എ.എസ് ഒാഫിസറായ മനീഷ നന്ദയാണ് തെരഞ്ഞെടുപ്പിലെ ഫോേട്ടായിലൂടെ നെഗിയിലേക്ക് എത്തിയത്. 2012ൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നവീൻ ചൗള കിനൗർ ജില്ലയിൽ കെൽപ ഗ്രാമത്തിലെ വീട്ടിലെത്തി നെഗിയെ ആദരിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെ ബ്രാൻഡ് അംബാസഡറായ നെഗി 1951ലെ തെരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ ലോക്സഭയിലേക്ക് അടക്കം 34 തവണ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തു. അതും മറ്റൊരു റെക്കോഡാണ്. 2022 നവംബർ 12ന് നടന്ന ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനാണ് നെഗി അവസാനം വോട്ട് ചെയ്തത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ അത് ബാലറ്റ് വോട്ടായിരുന്നു. 2022 നവംബർ 25ന് 106ാം വയസ്സിൽ നെഗി അന്തരിച്ചു.
ലോകത്തിലെ ഏറ്റവും ഉയർന്ന പോളിങ് സ്റ്റേഷൻ ഹിമാചാലിലെ തഷിഗാംഗിലാണ്. സമുദ്ര നിരപ്പിൽ നിന്ന് 15,256 അടി ഉയരം. ലഹൗൽ^സ്പിതി ജില്ലയിലെ ഇൗ പോളിങ് സ്േറ്റഷനിൽ 52 വോട്ടർമാരാണ് ഉള്ളത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 27 പുരുഷൻമാരും18 സ്ത്രീകളുമടക്കം 45 വോട്ടമാരാണ് ഇവിടെയുണ്ടായിരുന്നത്. 2021ൽ മണ്ടി ഉപ തെരഞ്ഞെടുപ്പിൽ 29 പുരുഷന്മാരടക്കം 48 വോട്ടർമാരുണ്ടായിരുന്നു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 52 ആയി. 30 പുരുഷന്മാരും 22 സ്ത്രീകളും. സ്പിതി താഴ്വരയിലെ തഷിഗാംഗ് ആറുമാസം മഞ്ഞിൽ മൂടിക്കിടക്കും. 2019നു മുമ്പ് തഷിഗാംഗിന് തൊട്ടടുത്ത്, 14,400 അടി ഉയരത്തിലുള്ള ഹിക്കിമായിരുന്നു ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ. 2019ലാണ് തഷിഗാംഗിൽ പോളിങ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടത്.