Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി വിട്ടവർക്ക്...

എ.എ.പി വിട്ടവർക്ക് ബി.ജെ.പിയിൽ നിർണായക പദവി; രാഘവ് ഛദ്ദയും ഹർഭജൻ സിങും സമിതിയിൽ

text_fields
bookmark_border
Harbhajan Singh ,raghav chadha
cancel
camera_alt

ഹർഭജൻ സിങ്, രാഘവ് ഛദ്ദ

ചണ്ഡീഗഢ്: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കവുമായി ബി.ജെ.പി പാർട്ടിയുടെ പ്രകടനപത്രിക തയാറാക്കുന്നതിനുളള സമിതിയിൽ മുൻ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയെയും മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെയും ഉൾപ്പെടുത്തി. എ.എ.പി വിട്ട് ബി.ജെ.പിയിലെത്തിയ ആറ് രാജ്യസഭാംഗങ്ങൾക്ക് പാർട്ടിയുടെ വിവിധ സമിതികളിൽ ചുമതല നൽകിയിട്ടുണ്ട്.

മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അവിനാശ് റായ് ഖന്നയാണ് 13 അംഗ പ്രകടനപത്രികാ സമിതിയുടെ അധ്യക്ഷൻ. രാഘവ് ഛദ്ദക്കും ഹർഭജൻ സിങ്ങിനും പുറമെ വ്യവസായി രാജീന്ദർ ഗുപ്ത, മന്പ്രീത് സിങ് ബാദൽ, അശ്വനി ശർമ തുടങ്ങിയവരും സമിതിയിലുണ്ട്.

പഞ്ചാബിലെ എ.എ.പി സർക്കാറിനെതിരായ ആരോപണങ്ങൾ ക്രോഡീകരിച്ച് കുറ്റപത്രം തയാറാക്കുന്നതിനുള്ള സമിതിക്ക് മുൻ എം.പി സുനിൽ ജാഖറാണ് നേതൃത്വം നൽകുന്നത്. മുൻ എ.എ.പി തന്ത്രജ്ഞൻ സന്ദീപ് പഥക്, വ്യവസായികളായ അശോക് മിത്തൽ, വിക്രംജിത് സിങ് സാഹ്നി എന്നിവരും ഈ സമിതിയിലുണ്ട്.

ഏപ്രിലിലാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എ.എ.പി രാജ്യസഭാംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നത്. രാജ്യസഭയിലെ പാർട്ടിയുടെ ആകെ അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ പിന്തുണയുണ്ടെന്നും അതിനാൽ അയോഗ്യത ഒഴിവാക്കി ബി.ജെ.പിയിൽ ലയിക്കാമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ ഈ നീക്കത്തെ എ.എ.പി നിയമപരമായി ചോദ്യം ചെയ്തിട്ടുണ്ട്.

2027ന്റെ തുടക്കത്തിലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്. 117 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ബി.ജെ.പി ശിരോമണി അകാലിദളുമായി സഖ്യം പുനഃസ്ഥാപിക്കാനുള്ള ചർച്ചകളും നടത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:AAP BJP raghav chadha Harbhajan singh Politics 
News Summary - “Former AAP Members Get Key Positions in BJP; Raghav Chadha and Harbhajan Singh Appointed to the Committee.”
Next Story