Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ലാസ്റ്റിക്...

പ്ലാസ്റ്റിക് കുപ്പികൾക്ക് വിട! ആറുമാസത്തിനകം മണ്ണിലലിയുന്ന ബയോ-പോളിമർ ബോട്ടിലുകൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി

text_fields
bookmark_border
https://www.madhyamam.com/tags/plastic-bottle
cancel
camera_alt

ബയോ-പോളിമർ ബോട്ടിലുകൾ ന്യൂഡൽഹിയിലെ എസ്റ്റിക് ഉച്ചകോടിയിൽ

ന്യൂഡൽഹി: പ്ലാസ്റ്റിക്കിന് പകരംവെക്കാൻ ആറുമാസത്തിനകം മണ്ണിലിഴുകി ചേരുന്ന, കാർഷിക മാലിന്യങ്ങൾ കൊണ്ട് തിരുവനന്തപുരം ആസ്ഥാനമായ സി.എസ്ഐ.ആർ -എൻ.ഐ.ഐ.എസ്.ടി ശാസ്ത്രജ്ഞർ തീർത്ത ബയോ-പോളിമർ ബദൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ആഗോളവ്യാപകമായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നത്തിന് പരിഹാരമായി വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങളിൽ കുടിവെള്ളത്തിനും ജ്യൂസ് അടക്കമുള്ള പാനീയങ്ങൾക്കും ഉപയോഗിക്കാവുന്ന ബയോ പോളിമർ ബോട്ടിലുകളാണ് ഡൽഹിയിലെ എസ്റ്റിക് ഉച്ചകോടിയിൽ പ്രശംസയേറ്റുവാങ്ങിയത്. ബയോ പോളിമർ ബോട്ടിലുകളൊരുക്കിയ തിരുവനന്തപുരത്തെ ശാസ്ത്രജഞരെ കേന്ദ്ര ശാസ്ത്ര സാ​ങ്കേതിക മന്ത്രി ജിതേന്ദ്ര പ്രസാദ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്കുള്ള പരിസ്ഥിതി സൗഹൃദ ബദലായാണ് ജൈവമായി വിഘടിച്ച് ആറുമാസത്തിനകം ജീർണിക്കുന്ന ബയോ-പോളിമർ കുപ്പി ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.

കൃഷി വിഭവങ്ങളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളും ജൈവവിഘടന ശേഷിയുള്ള പോളിമറുകളും സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ധാന്യം, കരിമ്പ്, മരച്ചീനി, ഷുഗർ ബീറ്റ് തുടങ്ങിയ സസ്യാധിഷ്ഠിത വിഭവങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ കാർഷിക മേഖലക്ക് മൂല്യവർധനക്കുള്ള അവസരവും ഇത് സൃഷ്ടിക്കുന്നു.

ഭൂമിയിൽ സ്വാഭാവിക സാഹചര്യങ്ങളിൽ ഏകദേശം ആറുമാസത്തിനുള്ളിൽ ഈ കുപ്പി പൂർണമായും ജീർണിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കുടിവെള്ളം, ജ്യൂസ്, പാൽ, സസ്യാധിഷ്ഠിത പാനീയങ്ങൾ, ഭക്ഷ്യ എണ്ണകൾ, വ്യക്തിഗത പരിചരണ ഉൽപന്നങ്ങൾ, ഗാർഹിക ക്ലീനറുകൾ, ഹെർബൽ-വെൽനസ് ഉൽപ്പന്നങ്ങൾ എന്നിവയുടെ പാക്കേജിങ്ങിൽ ഈ കുപ്പികൾ ഉപയോഗിക്കാനാകും.

നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന പോളി എത്തിലീൻ ടെറിഫ്തലേറ്റ് (പി.ഇ.ടി) ബോട്ടിലുകൾക്ക് സുസ്ഥിരമായ ഒരു പകരക്കാരനാണ് പുതിയ ബോട്ടിൽ. നിലവിലുള്ള പാനീയങ്ങൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ നിർമാണ സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് സാങ്കേതിക വിദ്യയുടെ രൂപകൽപന. അതിനാൽ ഉൽപാദന രീതികളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ നിർമാതാക്കൾക്ക് ഈ ബോട്ടിലുകളിലേക്ക് മാറാൻ സാധിക്കും.

സുസ്ഥിര പാക്കേജിങ് മെറ്റീരിയലുകളുടെ വികസനം പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടുന്നതിനും ജൈവാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നിർണായകമാണെന്ന് സി.എസ്.ഐ.ആർ ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ പറഞ്ഞു.

പോളിമർ പെല്ലറ്റുകൾ, പ്രീ ഫോമുകൾ, കുപ്പികൾ എന്നിവയുടെ നിർമാണത്തിനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഏകദേശം രണ്ട് വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ വികസിപ്പിച്ച സാങ്കേതികവിദ്യ രാജ്യത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ചെറുകിട ഇടത്തരം സംരംഭകർക്ക് നോൺ-എക്സ്ക്ലൂസീവ് ലൈസൻസ് അടിസ്ഥാനത്തിൽ കൈമാറാനാണ് സി.എസ്ഐ.ആർ -എൻ.ഐ.ഐ.എസ്.ടി പദ്ധതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:eco friendly water bottle plastic alternative National level 
Next Story