Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right...

മണിമണിമേഘത്തോപ്പിൽ...; എസ്.ജാനകി ഇനി ഓർമ

text_fields
bookmark_border
മണിമണിമേഘത്തോപ്പിൽ...; എസ്.ജാനകി ഇനി ഓർമ
cancel
camera_alt

​മൈ​സു​രു​വി​ൽ എ​സ്. ജാ​ന​കി​യു​ടെ അ​ന്ത്യ​ക​ർ​മങ്ങ​ൾ ചെ​യ്യു​ന്ന ചെ​റു​മ​ക​ൾ അ​പ്സ​ര വൈ​ദ്യു​ല

മൈ​സൂ​രു: തെ​ന്നി​ന്ത്യ​ൻ സം​ഗീ​ത​ലോ​ക​ത്തി​ന്റെ വാ​ന​മ്പാ​ടി എ​സ്. ജാ​ന​കി ഇ​നി ഓ​ർ​മ. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൈ​സൂ​രു​വി​ന് സ​മീ​പം ക​നി​യ​ന​ഹു​ണ്ടി​യി​ൽ കു​ടും​ബ​ത്തി​ന്റെ സ്വ​കാ​ര്യ ഫാ​മി​ൽ തെ​ലു​ങ്ക് ബ്രാ​ഹ്മ​ണ ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ. പൂ​ർ​ണ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ ജാ​ന​കി​യു​ടെ കൊ​ച്ചു​മ​ക​ൾ അ​പ്സ​ര വൈ​ദ്യു​ല ചി​ത​ക്ക് തീ ​കൊ​ളു​ത്തി.

ആ​റു​പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​ത​ജീ​വി​ത​ത്തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടി​യ ശ​ബ്ദ​ത്തി​ന് അ​വ​സാ​ന​മാ​യി വി​ട​പ​റ​യാ​ൻ ക​ർ​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് മൈ​സൂ​രു​വി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ന്ന​ഡ​യി​ലെ​യും മ​റ്റ് ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ​യും സി​നി​മാ​താ​ര​ങ്ങ​ൾ, ഗാ​യ​ക​ർ, സം​ഗീ​ത​ജ്ഞ​ർ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും പ്രി​യ​ഗാ​യി​ക​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൈ​സൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ജാ​ന​കി അ​ന്ത​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഭൗ​തി​ക​ശ​രീ​രം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വെ​ച്ച മൈ​സൂ​രു​വി​ലെ മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​ന​ത്ത് പ്രി​യ​ഗാ​യി​ക​ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ ആ​രാ​ധ​ക​സ​മു​ദ്ര​മെ​ത്തി. രാ​വി​ലെ മു​ത​ൽ ത​ന്നെ നീ​ണ്ട നി​ര​യാ​യി എ​ത്തി​യ ആ​രാ​ധ​ക​ർ പു​ഷ്പ​ച​ക്ര​ങ്ങ​ൾ അ​ർ​പ്പി​ച്ചും ജാ​ന​കി​യു​ടെ ഗാ​ന​ങ്ങ​ൾ മൂ​ളി​യും ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ൽ​കി.

പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് മൃ​ത​ദേ​ഹം സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ​ക്കാ​യി ക​നി​യ​ന​ഹു​ണ്ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ക​ർ​ണാ​ട​ക പൊ​ലീ​സി​ന്റെ ഗ​ൺ സ​ല്യൂ​ട്ടും ദേ​ശീ​യ​ഗാ​ന​വും മു​ഴ​ങ്ങി​യ​പ്പോ​ൾ സം​ഗീ​ത​ലോ​ക​ത്തി​ന്റെ ഒ​രു യു​ഗ​ത്തി​ന് വി​ട​ചൊ​ല്ലു​ക​യാ​യി​രു​ന്നു നാ​ട്. തു​ട​ർ​ന്ന് വേ​ദ​മ​ന്ത്ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് കൊ​ച്ചു​മ​ക​ളാ​യ അ​പ്സ​ര വൈ​ദ്യു​ല ചി​ത​ക്ക് തീ ​കൊ​ളു​ത്തി​യ​ത്. മ​ൺ​ക​ല​ശം കൈ​യി​ലെ​ടു​ത്ത് ചി​ത​ക്ക് ചു​റ്റും പ്ര​ദ​ക്ഷി​ണം വെ​ച്ച് അ​വ​ർ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഈ ​വ​ർ​ഷം ജ​നു​വ​രി 22ന് ​അ​ന്ത​രി​ച്ച ജാ​ന​കി​യു​ടെ മ​ക​ൻ മു​ര​ളീ​കൃ​ഷ്ണ​യു​ടെ മ​ക​ളാ​ണ് അ​പ്സ​ര.

Show Full Article
TAGS:Latest News India s janaki Entertainment News Mysore Indian cinema 
News Summary - From now on, we will remember you through songs; Farewell to S. Janaki
Next Story