Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനല്ല മാധ്യമ പ്രവർത്തനം...

നല്ല മാധ്യമ പ്രവർത്തനം യശസുകൊണ്ട് മാത്രം നിലനിൽക്കില്ല- ജസ്റ്റിസ് ബി.വി. നാഗരത്ന

text_fields
bookmark_border
നല്ല മാധ്യമ പ്രവർത്തനം യശസുകൊണ്ട് മാത്രം നിലനിൽക്കില്ല- ജസ്റ്റിസ് ബി.വി. നാഗരത്ന
cancel
camera_alt

ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: നല്ല മാധ്യമ പ്രവർത്തനം ഒരു മാധ്യമ സ്ഥാപനത്തിന്റെ യശസ് കൊണ്ടു മാത്രം നിലനിൽക്കില്ലെന്നും വായനക്കാരാൽ സുസ്ഥിരത കൈവരിച്ച ഒരു മാധ്യമത്തിന് മാത്ര​മേ രാഷ്ട്രീയ സമ്മർദങ്ങൾ ചെറുത്ത് പൊതുജന താൽപര്യത്തിനായി നിലകൊള്ളാനാകൂ എന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.​വി നാഗരത്ന അഭിപ്രായപ്പെട്ടു. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാധ്യമ പ്രവർത്തന മികവിനുള്ള അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

സ്വതന്ത്ര റി​പ്പോർട്ടിങ് പൊതുനന്മക്ക് വേണ്ടിയാണെന്ന് പൗരസമൂഹം അംഗീകരിക്കണം. വരിക്കാരനാകുന്നതിലൂടെ ഇത്തരം റി​പ്പോർട്ടിംഗിനെ തങ്ങൾ വിലമതിക്കുന്നുവെന്നാണ് ഓരോരുത്തരും പറയുന്നത്. ചില വാർത്തകൾ ദൂരെ നിന്ന് ചെയ്യാനാവില്ല. മണ്ണിലിറങ്ങിയുള്ള റിപ്പോർട്ടിംഗ് വേണ്ടി വരും. അത്തരം റിപ്പോർട്ടിംഗുകൾ അതിജീവിക്കണമെങ്കിൽ ജനം അതിനെ വിലമതിക്കണം. ലക്ഷ്യബോധവും നിഷ്പക്ഷതയുമാണ് മാധ്യമപ്രവർത്തകരുടെ ധാർമികതക്ക് ആധാരമായ രണ്ട് ആദർശങ്ങളെന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു.

സ്ക്രോൾ.ഇൻ-ലെ വൈഷ്ണവി റാഥോഡ് അവാർഡ് ഏറ്റുവാങ്ങി. ജൂറി ചെയർമാനും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ജ. മദൻ ബി ലോക്കൂർ, ജൂറി അംഗവും പി.ടി.ഐ എഡിറ്റർ ഇൻ ചീഫുമായ വിജയ് ജോഷി എന്നിവർ സംസാരിച്ചു.

Show Full Article
TAGS:Justice BV Nagaratna 
News Summary - Good journalism cannot be sustained by reputation alone Justice BV Nagaratna
Next Story