Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണപങ്കാളിത്തം...

ഭരണപങ്കാളിത്തം അ​ല്ലെങ്കിൽ പ്രതിപക്ഷത്ത്; തമിഴ്നാട്ടിൽ കോൺഗ്രസിന്റെ പുതിയ നീക്കം

text_fields
bookmark_border
ഭരണപങ്കാളിത്തം അ​ല്ലെങ്കിൽ പ്രതിപക്ഷത്ത്; തമിഴ്നാട്ടിൽ കോൺഗ്രസിന്റെ പുതിയ നീക്കം
cancel

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. എ.​ഐ.​സി.​സി നി​രീ​ക്ഷ​ക​ൻ ഗി​രി​ഷ്സോ​ഡ​ങ്ക​ർ ബു​ധ​നാ​ഴ്ച ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ഒ​ട്ടേ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഡി.​എം.​കെ​യു​മാ​യി കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം ന​ട​ൻ വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കവു​മാ​യി (​ടി.​വി.​കെ)​ മു​ന്ന​ണി ബ​ന്ധ​മു​ണ്ടാ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

ടി.​വി.​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ൽ കൂ​ടു​ത​ൽ നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നും സം​ഘ​ട​ന​യെ ബൂ​ത്തു​ത​ല​ത്തി​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം പ​റ​യു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യും ഇ​തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഡി.​എം.​കെ നേ​തൃ​ത്വം സോ​ണി​യാ​ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തു​ട​ങ്ങി​യ​വ​രെ സ്വാ​ധീ​നി​ച്ച് സ​ഖ്യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ന​ൽ​കി​യ​തി​നെ​ക്കാ​ൾ മൂ​ന്ന് നി​യ​മ​സ​ഭ സീ​റ്റ് കൂ​ടു​ത​ലാ​യും ഒ​രു രാ​ജ്യ​സ​ഭ സീ​റ്റു​മാ​ണ് ഡി.​എം.​കെ കോ​ൺ​ഗ്ര​സി​ന് വി​ട്ടു​കൊ​ടു​ത്ത​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഒ​രു​ഘ​ട്ട​ത്തി​ലും സ്റ്റാ​ലി​നും രാ​ഹു​ൽ ഗാ​ന്ധി​യും വേ​ദി പ​ങ്കി​ടാ​തി​രു​ന്ന​തും വി​വാ​ദ​മാ​യി​രു​ന്നു. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ നി​ല​യി​ൽ ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ ശെ​ൽ​വ​പെ​രു​ന്ത​കൈ പ​ദ​വി രാ​ജി​വെ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശെ​ൽ​വ​പെ​രു​ന്ത​കൈ രാ​ജി​വെ​ച്ച​തി​നു​ശേ​ഷം സം​ഘ​ട​ന​യി​ൽ സം​സ്ഥാ​ന ജി​ല്ല​ത​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണി​ത്.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഡി.​എം.​കെ​ക്ക് ത​നി​ച്ച് 118 സീ​റ്റ് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭ്യ​മാ​വാ​തെ വ​രു​ക​യും കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​വു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സം​സ്ഥാ​ന ഭ​ര​ണ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് തീ​രു​മാ​നം. ഡി.​എം.​കെ​ക്ക് സ്വ​ന്തം നി​ല​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം. ര​ണ്ട് ദ​ശാ​ബ്ദ​കാ​ല​മാ​യി ഡി.​എം.​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ നി​ല​യി​ൽ കോ​ൺ​ഗ്ര​സി​ന് സം​ഘ​ട​ന​ത​ല​ത്തി​ൽ ശോ​ഷ​ണ​മാ​ണ് സം​ഭ​വി​ച്ച​ത്.

Show Full Article
TAGS:chennai election Tamilnadu opposition 
News Summary - Government participation or opposition; Congress' new move in Tamil Nadu
Next Story