Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിൽ വീണ്ടും...

ലക്ഷദ്വീപിൽ വീണ്ടും ഹംദുല്ല സഈദ്; അടുത്തഘട്ട സ്ഥാനാർഥിപ്പട്ടിക തയാറാക്കാൻ 11ന് യോഗം

text_fields
bookmark_border
ലക്ഷദ്വീപിൽ വീണ്ടും ഹംദുല്ല സഈദ്; അടുത്തഘട്ട സ്ഥാനാർഥിപ്പട്ടിക തയാറാക്കാൻ 11ന് യോഗം
cancel

ന്യൂഡൽഹി: ലക്ഷദ്വീപിൽ മുഹമ്മദ് ഹംദുല്ല സഈദ് വീണ്ടും കോൺഗ്രസ് സ്ഥാനാർഥി. കേരളത്തിനൊപ്പം ലക്ഷദ്വീപ് അടക്കം 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചത്. മുൻകേന്ദ്രമന്ത്രി അന്തരിച്ച പി.എം. സഈദിന്‍റെ മകനാണ് ഹംദുല്ല സഈദ്.

ഛത്തിസ്ഗഢിൽ മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ രാജ്നന്ദൻഗാവ് ലോക്സഭ സീറ്റിൽ മത്സരിക്കും. കർണാടകത്തിലെ ഏഴു സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെ സഹോദരൻ ഡി.കെ സുരേഷ് ബാംഗ്ലൂർ റൂറൽ സീറ്റിൽ മത്സരിക്കും.

തെലങ്കാന, ത്രിപുര, സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ വിവിധ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അടുത്തഘട്ട സ്ഥാനാർഥിപ്പട്ടിക തയാറാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം 11 വീണ്ടും ചേരും.

39 സ്ഥാനാർഥികളിൽ 15 പേർ പൊതു വിഭാഗത്തിലും 24 പേർ പട്ടിക വിഭാഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളിലും പെടുന്നു. 39ൽ 12 പേർ 50 വയസ്സിന് താഴെയുള്ളവർ.

Show Full Article
TAGS:hamdullah sayeed Lakshadweep Lok Sabha Elections 2024 
News Summary - hamdullah sayeed again in Lakshadweep
Next Story