Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് പി.ജി യോഗ്യതാ...

നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് പാടില്ലെന്ന് ഐ.എം.എ; അന്തിമ തീരുമാനമെടുക്കുംമുമ്പ് ചർച്ച വേണം

text_fields
bookmark_border
നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് പാടില്ലെന്ന് ഐ.എം.എ; അന്തിമ തീരുമാനമെടുക്കുംമുമ്പ് ചർച്ച വേണം
cancel

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ബിരുദാനന്തര ബിരുദ (നീറ്റ്-പി.ജി), സൂപ്പർ സ്പെഷാലിറ്റി (നീറ്റ്- എസ്.എസ്) പ്രവേശനത്തിൽ മെറിറ്റും കുറഞ്ഞ അക്കാദമിക് നിലവാരവും യാതൊരു കാരണവശാലും ഒഴിവാക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ദേശീയ മെഡിക്കൽ കമീഷനോട് (എൻ.എം.സി) ആവശ്യപ്പെട്ടു. പ്രവേശന നടപടികൾ സുതാര്യമായിരിക്കണമെന്നും അന്തിമ തീരുമാനമെടുക്കുന്നതിനുമുമ്പ് എല്ലാവരുമായി ചർച്ച നടത്തണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

നീറ്റ്-പി.ജി, നീറ്റ്- എസ്.എസ് പരീക്ഷകളുടെ മൂല്യനിർണയത്തിൽ നിലവിലുള്ള പേർസൈന്റൽ അധിഷ്ഠിത യോഗ്യതാ മാനദണ്ഡത്തിനുപകരം റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ചട്ടക്കൂട് നടപ്പിലാക്കുന്നത് സംബന്ധിച്ച് ശിപാർശ എൻ.എം.സി സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റാങ്ക് അടിസ്ഥാനമാക്കിയുള്ള സംവിധാനം കൊണ്ടുവരുന്നത് സ്വാഗതാർഹമാണെങ്കിലും ഒഴിവുള്ള സീറ്റുകൾ നികത്താൻ വേണ്ടിമാത്രം യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തരുതെന്ന് ഐ.എം.എ വ്യക്തമാക്കി.

മെഡിക്കൽ വിദ്യാഭ്യാസം വെറുതെ സീറ്റുകൾ നികത്താൻ ഉള്ളതല്ലെന്നും മനുഷ്യജീവനുകൾ രക്ഷിക്കുന്ന വിദഗ്ധ ഡോക്ടർമാരെ വാർത്തെടുക്കാനാണെന്നും ഐ.എം.എ പ്രസിഡന്റ് ഡോ. അനിൽ കുമാർ ജെ. നായക് പറഞ്ഞു. ഉയർന്ന ഫീസ്, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അധ്യാപകരുടെ ക്ഷാമം, സ്റ്റൈപ്പൻഡിലെ അസമത്വം, കഠിനമായ ജോലി സാഹചര്യങ്ങൾ എന്നിവയാണ് പല കോഴ്‌സുകളിലും സീറ്റുകൾ ഒഴിവുകിടക്കാൻ പ്രധാന കാരണമെന്ന് ഭാരവാഹി ഡോ. പീയൂഷ് ജെയിൻ ചൂണ്ടിക്കാട്ടി. ഈ യഥാർഥ കാരണങ്ങൾ പരിഹരിക്കാതെ യോഗ്യതാ പരിധി കുറക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2025ലെ നീറ്റ് പി.ജി പ്രവേശനത്തിന്റെ കട്ട് ഓഫ് പെർസന്റൈൽ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് പെർസന്റൈൽ രീതിയിൽനിന്ന് റാങ്ക് അധിഷ്ഠിത മെറിറ്റ് സംവിധാനത്തിലേക്ക് മാറ്റാൻ 12 അംഗ വിദഗ്ധ സമിതിയുടെ ശിപാർശ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:career education indua news Indian Medical Association 
News Summary - IMA Demands No Compromise on NEET PG Standards
Next Story