വിജയങ്ങളുടെ റെക്കോഡ് ഇന്ദ്രജിത്ത് ഗുപ്തക്ക്
text_fieldsഇന്ദ്രജിത്ത് ഗുപ്ത അടല്‍ ബിഹാരി വാജ്പേയി സോമനാഥ് ചാറ്റര്‍ജി പി.എം.
സഈദ്
ലോക്സഭയിലേക്ക് ഏറ്റവും കൂടുതല്‍ തവണ ജയിച്ചതിന്റെ റെക്കോഡ് സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായിരുന്ന ഇന്ദ്രജിത്ത് ഗുപ്തയുടെ പേരിലാണ്- 11 തവണ. തൊട്ടുപിന്നില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും ലക്ഷദ്വീപില്‍ നിന്നുള്ള പി.എം. സഈദുമാണ്.
മൂന്നുപേരും10 തവണ എം.പിയായി. ഒമ്പതു തവണ ലോക്സഭയില്‍ എത്തിയതിന്റെ പകിട്ട് കമല്‍നാഥിനും ജോര്‍ജ് ഫെര്‍ണാണ്ടസിനും സ്വന്തം.
1960 ൽ കല്‍ക്കത്ത സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഇന്ദ്രജിത്ത് ഗുപ്ത ആദ്യം ലോക്സഭയില്‍ എത്തുന്നത്. പിന്നീട് പശ്ചിമബംഗാളിലെ തന്നെ ആലിപൂര്‍, ബസിറാത്ത്, മിഡ്നാപൂര്‍ മണ്ഡലങ്ങളില്‍ നിന്ന് പാർലമെന്റിലെത്തി.
1977ല്‍ ഡംഡം മണ്ഡലത്തില്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അശോക് കൃഷ്ണ ദത്തിനോട് പരാജയപ്പെട്ട് മൂന്നുവര്‍ഷം ലോക്സഭയ്ക്ക് പുറത്തായതൊഴിച്ചാല്‍ 1960 മുതല്‍ 2001ല്‍ മരിക്കുന്നതുവരെ അദ്ദേഹം ജനപ്രതിനിധിയായി. ഒരു ഘട്ടത്തില്‍ പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു അദ്ദേഹം.
1955ല്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി ലഖ്നൗ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ തുടക്കം. 1957ലെ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന് വേണ്ടി ബല്റാംപൂർ, ലഖ്നൗ, മഥുര എന്നിവിടങ്ങളില്‍ മത്സരിച്ചു. ബല്റാംപൂര് ലഭിച്ചു.
മറ്റു രണ്ടിടത്തും തോറ്റു. 1962ല്‍ സിറ്റിങ് സീറ്റായ ബല്‍റാംപൂരിലും ലഖ്നോവിലും മത്സരിച്ചു. രണ്ടിടത്തും തോറ്റു. 1967 ല്‍ ബല്റാംപൂര്, 1971ൽ ഗ്വാളിയോർ 1977ലും 1980 ലും ഡല്‍ഹി എന്നിവടങ്ങളിൽനിന്ന് വാജ്പേയി ജയിച്ചു. 1984 ല്‍ ഗ്വാളിയോറില്‍ തോറ്റു.
1986ലും 1991 ലും ലഖ്നൗവിലും മധ്യപ്രദേശിലെ വിദിശദയില് നിന്നും ജയിച്ചു. 1996 ലഖ്നൗവിലും ഗുജറാത്തിലെ ഗാന്ധി നഗറിലും വിജയം. ഗാന്ധി നഗര്‍ സീറ്റ് രാജിവച്ചു. 1998, 1999, 2004 വര്‍ഷങ്ങളില്‍ ലഖ്നൗവില്‍ നിന്ന് തന്നെ ലോക്സഭയിലെത്തി. മൂന്നു തവണ പ്രധാനമന്ത്രി പദത്തില്‍.
2004 മുതല്‍ 2009 വരെ ലോക്സഭാ സ്പീക്കറായ സോമനാഥ് ചാറ്റര്‍ജി 1971 ല്‍ ബര്‍ധമാനില്‍ (ബര്ധ്വാന്) നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് സി.പി.എം അംഗമായി ലോക്സഭയില്‍ എത്തുന്നത്. 1977 ല്‍ അതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. 1984 ല്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ 29 കാരിയായ മമത ബാനര്‍ജിയോട് തോറ്റത് ക്ഷീണമായി.
എന്നാല്‍, 1985 മുതല്‍ 2009 വരെ പശ്ചിമബംഗാളിലെ ബോല്പൂര് മണ്ഡലത്തിെൻറ പ്രതിനിധിയായി. ലോക്സഭാ സ്പീക്കറായിരിക്കേ പാര്‍ട്ടി നയങ്ങള്ക്ക വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ച് 2008 ല്‍ സി.പി.എം സോമനാഥ് ചാറ്റര്‍ജിയെ സംഘടനയില്‍ നിന്ന് പുറത്താക്കി.
ലക്ഷദ്വപില്‍ നിന്നുള്ള മലയാളിയായ കോണ്‍ഗ്രസ് നേതാവ് പി.എം സയിദിെൻറ റെക്കോഡും വിജയ നേട്ടവും പക്ഷേ മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. ഒരേ മണ്ഡലത്തില്‍ നിന്ന് തന്നെ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി വിജയിച്ചതും അതേ മണ്ഡലത്തെ 37 വര്‍ഷം പ്രതിനിധീകരിച്ചതും അദ്ദേഹം മാത്രമാണ്.
1967 മുതല്‍ 2004 വരെ തുടര്‍ച്ചയായി 10 വട്ടം ലക്ഷദ്വീപ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലെത്തി. 2004 ലെ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു സ്ഥാനാര്‍ത്ഥി ഡോ.പി. പൂകുഞ്ഞികോയ തങ്ങളോട് 71 വോട്ടിന് തോറ്റതാണ് ഏക പരാജയം.എങ്കിലും രാജ്യസഭയിലൂടെ പാര്‍ലമെന്റിലത്തെി.
കേരളത്തില്‍ റെക്കോഡ് 7 തവണത്തെ ലോക്സഭാ വിജയമാണ്. അതിന് മൂന്നുപേരാണ് അര്‍ഹര്‍. ജി.എം.ബനാത്ത്വാല, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഇ. അഹമ്മദ് എന്നീ മൂന്നുപേരുടെ വിജയവും ഇന്ത്യന്‍ യൂണിയന് സ്ലിം ലീഗിന്റെ ടിക്കറ്റിലായിരുന്നു.
ഇബ്രാഹിം സുലൈമാന്‍ സേട്ട് 1967, 1971 വര്‍ഷങ്ങളില്‍ കോഴിക്കോട് നിന്നും 1977,1980,1984, 1989 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1991ല്‍ പൊന്നാനിയില്‍ നിന്നും 35 വര്‍ഷം ലോക്സഭയിലത്തെി. ലീഗ് വിട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് സേട്ട് പിന്മാറി.
പൊന്നാനി മണ്ഡലത്തെ ഏഴു തവണയാണ് ജി.എം.ബനാത്ത്വാല ലോക്സഭയിൽ പ്രതിനിധീകരിച്ചത്. 1977 ലാണ് പൊന്നാനിയിൽ നിന്ന് ബോംബെ സ്വദേശിയായ ബനാത്ത്വാല ആദ്യം മത്സരിക്കുന്നത്. 1980, 1984,1989, 1996, 1998, 1999 വർഷങ്ങളിലും അദ്ദേഹം ‘മലയാള’ത്തിെൻറ പ്രതിനിധിയായി 1991ൽ ലീഗ് പൊന്നാനിയില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയില്ല. സേട്ട് പാർട്ടി വിട്ടതോടെ ബനാത്ത്വാലയെ 1996ൽ തിരിച്ചുകൊണ്ടുവരികയായിരുന്നു.
1967ല്‍ കണ്ണൂരിനെയും 1977ല്‍ കൊടുവള്ളിയെും 1980-87 താനൂരിനെയും കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച ഇ. അഹമ്മദ് 1991 ലാണ് മഞ്ചേരിയില്‍ നിന്ന് ആദ്യം ലോക്സഭയിലേക്ക് ജനവിധി തേടുന്നത്. 1991, 96,98, 99 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 2004 ല്‍ പൊന്നാനിയില്‍ നിന്നും 2009, 2014ല്‍ മലപ്പുറത്തുനിന്നും ലോക്സഭയില്‍ എത്തി.
കെ.പി. ഉണ്ണികൃഷ്ണൻ ആറുതവണ പരാജയമറിയാതെ തുടർച്ചയായി വടകരയെ പാർലെമൻറിൽ പ്രതിനിധീകരിച്ചു. . 1971 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടായിരുന്നു വടകരയിലെ ആദ്യ ജയം. 1980-ൽ കോൺഗ്രസ് യുവിലേക്കും 1984-ൽ കോൺഗ്രസ് എസിലേക്കും മാറി. 1977, 1980, 1984, 1989, 1991 തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വടകരയെ നയിച്ചു.1996 ൽ വടകരയിൽ സി.പി.എമ്മിെല ഒ. ഭരതനോട് തോറ്റു.
അഞ്ചുതവണ എം.പിയായ രണ്ടുപേരുണ്ട്^ എ.കെ.ഗോപാലനും കെ.വി. തോമസും. മണ്ഡലം മാറിയെങ്കിലും 1952 മുതൽ 1977 വരെ എ.കെ.ജി പാർലമെൻറിൽ കമ്യൂണിസ്റ്റ് ശബ്ദമായി തുടർന്നു. 1952 ൽ കണ്ണൂരിൽ നിന്നും 1957,62,67 ൽ കാസർഗോഡ് നിന്നും 1971 ൽ പാലക്കാട് നിന്നുമായിരുന്നു എ.കെ.ജിയുടെ വിജയം.
കെ.വി. തോമസ് അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു തവണ പരാജയം രുചിച്ചു.1984 1989 1991 2009 2014 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് െഎ ടിക്കറ്റിൽ എറണാകുളത്ത് നിന്ന് ജയിച്ച തോമസ് 1996 ൽ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറയ്ക്കലിനോടാണ് തോറ്റത്.