Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തർ സംസ്ഥാന ബസ് സമരം...

അന്തർ സംസ്ഥാന ബസ് സമരം തുടരുന്നു; വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
Tamilnadu
cancel
camera_alt

പ്രൈവറ്റ് ബസ് സ്റ്റാന്‍റ് തമിഴ്നാട്

Listen to this Article

ചെന്നൈ: അയൽ സംസ്ഥാനങ്ങൾ ചുമത്തിയ കനത്ത പിഴയെ തുടർന്ന് അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ നടത്തുന്ന സമരം തുടരുന്നതുമൂലം യാ​ത്രക്കാർ വലയുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സർവിസ് നടത്തുന്ന ബസുകളിൽനിന്ന് റോഡ് നികുതിക്ക് പുറമെ ഓരോ സംസ്ഥാനങ്ങളും പ്രത്യേക നികുതി ചുമത്തുന്നതിനെതിരെയാണ് ബസുടമ സംഘടനകൾ സമരം നടത്തുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തമിഴ്നാട് ബസുകൾ സർവിസ് നിർത്തിവെച്ചിരുന്നു. നിലവിൽ തമിഴ്നാടിന് പുറമെ കേരളം, കർണാടക, ആ​ന്ധ്ര പ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച മുതൽ സർവിസ് നിർത്തിയതോടെയാണ് യാത്രക്കാർ ബുദ്ധിമുട്ടിലായത്.

തമിഴ്നാട് ഒമ്നി ബസ് ഉടമ സംഘവുമായി സംസ്ഥാന ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ നടത്തിയ അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടിരുന്നു. സമരം അവസാനിപ്പിക്കണമെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയും ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയും ആവശ്യപ്പെട്ടു. സഖ്യകക്ഷികൾ ഭരിക്കുന്ന കേരളം, കർണാടക സംസ്ഥാനങ്ങളുമായുള്ള രാഷ്ട്രീയ പരിഗണനകളാണ് സമരം അവസാനിപ്പിക്കുന്നതിൽനിന്ന് സ്റ്റാലിനെ പിന്തിരിപ്പിക്കുന്നതെന്ന് അണ്ണാമലൈ ആരോപിച്ചു.

Show Full Article
TAGS:Private Bus Strike bus strike Tamilnadu channai 
News Summary - Inter-state bus strike continues passengers stranded
Next Story