ഐ.എസ്.ആർ.ഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യം തിങ്കളാഴ്ച
text_fieldsചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യം തിങ്കളാഴ്ച. ഇ.ഒ.എസ് എൻ1 ഭൗമ നീരീക്ഷണ ഉപഗ്രഹവുമായി പി.എസ്.എൽ.വിയുടെ സി62 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.17ന് കുതിച്ചുയരും. ഇതോടൊപ്പം, 13 ഉപഗ്രഹങ്ങളെയും റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പെയ്സ് ഇന്ത്യ ലിമിറ്റഡ്(എൻ.എസ്.ഐ.എൽ)ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റായ പി.എസ്.എൽ.വിയുടെ 64ാമത്തെ ദൗത്യമാണിത്. ചന്ദ്രയാൻ1, ചൊവ്വാ ദൗത്യം, ആദിത്യ എൽ1, ആസ്ട്രോസാറ്റ് ദൗത്യം എന്നിങ്ങനെ ശ്രദ്ധേയമായ ദൗത്യങ്ങൾക്ക് ഉപയോഗിച്ച വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി. നാളെ വിക്ഷേപിക്കാനിരിക്കുന്ന ഇ.ഒ.എസ് എൻ1 ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. സ്നിഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ച കെസ്ട്രൽ ഇനീഷ്യൽ ടെക്നോളജി ഡെമോൺസ്ട്രേറ്ററാണ് മറ്റൊരു ഉപഗ്രഹം. ഇത് ദൗത്യം പുർത്തിയാക്കി ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.


