Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅത് കശ്മീരിലെ ദേശീയ...

അത് കശ്മീരിലെ ദേശീയ പാതയല്ല; പ്രചരിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം ഇതാണ്...

text_fields
bookmark_border
Chinese bridge
cancel
camera_alt

കശ്മീരിലെ പാലമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചൈനയിലെ പാലത്തിന്റെ ദൃശ്യം

ന്യൂഡൽഹി: റെയിൽ, റോഡ് എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളോടെ ജമ്മു-കശ്മീർ അതിവേഗം പരോഗതിയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2026ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ മേഖലയിലെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു പ്രധാന പദ്ധതിയാണ് ‘ദേശീയ പാത 44’.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇ​പ്പോൾ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കശ്മീരിലെ ‘പുതിയ ദേശീയ പാത 14’ എന്ന പേരിൽ പ്രചരിക്കുന്നതാകട്ടെ ചൈനയിലെ പാലമാണ്. ചൈനയിലെ ജിഷൗവിലെ ഐസായ് പാലമാണ് ‘ദേശീയ പാത 14’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായത്. ദി ക്വിന്റ്, ഇന്ത്യ ടുഡേ തുടങ്ങിയ ദേശീയ മാധ്യമങ്ങൾ ഫാക്ട് ചെക്കിങ് നടത്തിയാണ് ഈ വിവരം റിപ്പോർട്ടു ചെയ്തത്. ‘ദേശീയ പാത 14’ കശ്മീരിലൂടെ കടന്നു പോകുന്നുമില്ല.

മധ്യ ചൈനയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമുള്ളതുമായ ടണൽ ടു ടണൽ പാലമാണ് ദൃശ്യത്തിൽ കശ്മീരിലെ പാലമായി കാണിക്കുന്നത്. സിയാങ്‌സി തുജിയ, മിയാവോ ഓട്ടോണമസ് പ്രിഫെക്ചറിനുള്ളിൽ ജിഷൗ സിറ്റിയിലാണ് ഐസായ് പാലം സ്ഥിതി ചെയ്യുന്നത്.

തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയെ ഹുനാന്റെ തലസ്ഥാനമായ ചാങ്‌ഷയുമായി ബന്ധിപ്പിക്കുന്ന എക്‌സ്‌പ്രസ് വേയുടെ ഭാഗമായാണ് ഇത് നിർമിച്ചത്. ചൈനയിലെ ഐസായ് പാലത്തിന്റെ വിഡിയോ ജമ്മു-കശ്മീരിലെ പാലമെന്ന വ്യാജേന ഷെയർ ചെയ്യപ്പെടുകയായിരുന്നു. ജമ്മു-കശ്മീരിലെ ‘ദേശീയ പാത 44’ ആഗ്ര, ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്.

Show Full Article
TAGS:Chinese bridge 
News Summary - It is not the National Highway in Kashmir; This is the reality of the scene being circulated
Next Story