Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇഡി സൂപ്പർ പൊലീസല്ല,...

'ഇഡി സൂപ്പർ പൊലീസല്ല, കണ്ടതും കേട്ടതുമെല്ലാം അന്വേഷിക്കാനാകില്ല'; കർണാടക ഹൈകോടതി

text_fields
bookmark_border
Karnataka High Court
cancel
camera_alt

കർണാടക ഹൈകോടതി

ബംഗളൂരു: കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അധികാര പരിധിയെച്ചൊല്ലി സുപ്രധാന ഉത്തരവുമായി കർണാടക ഹൈകോടതി. തങ്ങളുടെ കണ്ണിൽപ്പെടുന്നതും ശ്രദ്ധയിൽപ്പെടുന്നതുമായ ഏത് കാര്യവും കയറി അന്വേഷിക്കാൻ ഇഡി 'സൂപ്പർ പൊലീസോ' പരമാധികാരിയോ അല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. നിയമപരമായ ചട്ടക്കൂടുകൾ മറികടന്ന് സ്വതന്ത്രമായി കള്ളപ്പണം വെളുപ്പിക്കൽ കേസിന് അടിത്തറയുണ്ടാക്കാൻ ഇഡിക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പി.എം.എൽ.എ നിയമപ്രകാരം ഇഡിയുടെ അധികാരം 'പ്രൈമറി' അല്ലെങ്കിൽ സ്വതന്ത്രമായ ഒന്നല്ല, മറിച്ച് നിലവിലുള്ള കേസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിന് ആധാരമായ പ്രാഥമിക കുറ്റകൃത്യ കേസ് അവസാനിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ, പി.എം.എൽ.എ പ്രകാരമുള്ള ഇഡി അന്വേഷണത്തിന് നിലനിൽപ്പില്ല. മാത്രമല്ല, മറ്റ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറുകയെന്നതാണ് ഇഡിയുടെ ചുമതല (സെക്ഷൻ 66(2) പ്രകാരം). അല്ലാതെ സ്വയം സ്വകാര്യ പരാതി നൽകി സ്വന്തം നിലക്ക് കേസെടുക്കാൻ ഇഡിക്ക് അവകാശമില്ലെന്ന് കർണാടക ഹൈകോടതി വ്യക്തമാക്കി.

കോലാർ-ചിക്കബെല്ലാപൂർ ജില്ലാ സഹകരണ പാൽ ഉൽപാദക യൂനിയൻ ലിമിറ്റഡിലെ (KOMUL) ജീവനക്കാരുടെ നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എന്നാൽ, ഇതിനാധാരമായ പ്രധാന കേസിൽ വിചാരണക്കുള്ള മുൻകൂർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം അവസാനിപ്പിച്ചിരുന്നു. കേസ് നിയമപരമായി അവസാനിച്ചിട്ടും ഇഡി അന്വേഷണവും നടപടികളുമായി മുന്നോട്ടുപോയതിനെ തുടർന്നാണ് എം.എൽ.എ കെ.വൈ. നഞ്ചഗൗഡ ഉൾപ്പെടെയുള്ളവർ ഹൈകോടതിയെ സമീപിച്ചത്.

ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കിരൺ എസ്. ജാവലി, അഭിഭാഷകൻ മയങ്ക് ജെയിൻ എന്നിവർ ഹാജരായി. ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ അധികാരപരിധികൾ കൃത്യമായി പാലിക്കപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ ഏജൻസികൾ പരമാധികാരികളാകാൻ ശ്രമിക്കുന്നത് നിയമവാഴ്ചക്ക് നിരക്കുന്നതല്ലെന്നും മുന്നറിയിപ്പ് നൽകി.

കർണാടകയിലെ കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചഗൗഡക്കും മറ്റുള്ളവർക്കുമെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) നടപടികളും ഇ.സി.ഐ.ആറും (ECIR) ജസ്റ്റിസ് എം.ഐ. അരുൺ അധ്യക്ഷനായ ബെഞ്ച് പൂർണ്ണമായി റദ്ദാക്കി. കൂടാതെ, ഇഡി സമർപ്പിച്ച സ്വകാര്യ ഹരജിയിലെ തുടർനടപടികളും പിടിച്ചെടുത്ത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ ഉത്തരവും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:ED Investigation Karnataka HC Enforcement Directorate Latest News 
News Summary - Karnataka HC Sets Strict Limits on ED Investigations
Next Story