Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചസാര മില്ലുകൾക്കും...

പഞ്ചസാര മില്ലുകൾക്കും കർഷകർക്കും തിരിച്ചടി; എഥനോൾ നയത്തിൽ കേന്ദ്രത്തോട് ഏറ്റുമുട്ടി കർണാടക

text_fields
bookmark_border
https://www.madhyamam.com/tags/sugar-production
cancel

മംഗളൂരു: കരിമ്പിൽ നിന്ന് എഥനോൾ ഉൽപാദനം വിലക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ എതിർപ്പുമായി കർണാടക സർക്കാർ രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കരിമ്പ് -പഞ്ചസാര ഉൽപാദന സംസ്ഥാനമാണ് കർണാടക. ഇവിടെ ഏകദേശം 7.49 ലക്ഷം ഹെക്ടർ പ്രദേശത്ത് കരിമ്പ് കൃഷിയിലൂടെ 5.73 കോടി ടണ്ണിലധികം കരിമ്പ് ഉൽപാദിപ്പിക്കുന്നു.

ഇ-20 ​പെ​ട്രോ​ളി​നാ​യു​ള്ള എ​ഥ​നോ​ൾ നി​ർ​മാ​ണ​ത്തി​നാ​യി ക​രി​മ്പി​ൻ നീ​രും സി​റ​പ്പും ക​രി​മ്പി​ൽ​നി​ന്ന് തി​ള​പ്പി​ച്ചെ​ടു​ക്കു​ന്ന ഉ​പോ​ൽ​പ​ന്ന​മാ​യ ബി-​ഹെ​വി മൊ​ളാ​സ​സും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തേ​ക്കാണ് കേന്ദ്ര സർക്കാർ വി​ല​ക്കിയത്. ഇത് പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കർണാടകക്ക് പ്രതിവർഷം 225 കോടി ലിറ്റർ കരിമ്പ് അധിഷ്ഠിത എഥനോൾ ഉൽപാദന ശേഷിയുണ്ട്. ഈ ഫീഡ്‌ സ്റ്റോക്കുകൾ ഒഴിവാക്കുന്നത് പഞ്ചസാര മില്ലുകളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കർഷകർക്ക് സമയബന്ധിതമായി പണം നൽകാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ശിവകുമാർ പറഞ്ഞു.

തീരുമാനം പുനഃപരിശോധിക്കണമെന്നും മില്ലുകളുടെ സ്ഥാപിത ശേഷിക്ക് ആനുപാതികമായി കരിമ്പ് അധിഷ്ഠിത എഥനോൾ ഉൽപാദനത്തിന് ന്യായമായ വിഹിതം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരിമ്പിന് നൽകേണ്ട എഫ്‌.ആർ‌.പിയിൽ വാർഷിക വർധനവുണ്ടായിട്ടും 2022 -23 മുതൽ മാറ്റമില്ലാതെ തുടരുന്ന കരിമ്പ് നീര്, ബി -ഹെവി മൊളാസസ് എന്നിവയിൽ നിന്ന് നിർമിച്ച ഉൽപന്നങ്ങൾക്ക് എഥനോൾ വില പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളു​ടെ 1100 കോ​ടി ലി​റ്റ​ർ എ​ഥ​നോ​ളി​നാ​യു​ള്ള പു​തി​യ ടെ​ൻ​ഡ​റി​ലാ​ണ് ക​രി​മ്പി​ൻ നീ​ര്, പ​ഞ്ച​സാ​ര സി​റ​പ്പ്, ബി-​ഹെ​വി മൊ​ളാ​സ​സ് എ​ന്നി​വ​യി​ൽ നി​ന്നു​ള്ള എ​ഥ​നോ​ൾ സം​ഭ​ര​ണം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​ത്.

പ​ക​രം ചോ​ളം, കേ​ടു​വ​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ക്ക​ലു​ള്ള മി​ച്ച​മു​ള്ള അ​രി, കു​റ​ഞ്ഞ ഗ്രേ​ഡി​ലു​ള്ള സി-​ഹെ​വി മൊ​ളാ​സ​സ് എ​ന്നി​വ​യി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന എ​ഥ​നോ​ൾ മാ​ത്ര​മേ ഈ ​ടെ​ൻ​ഡ​റി​ൽ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

Show Full Article
TAGS:Sugar production Karnataka Govt. Central Government Ethanol Petrol 
Next Story