Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖാംനഈ വധത്തിൽ...

ഖാംനഈ വധത്തിൽ പ്രതിഷേധം: കശ്മീരിൽ ഇന്‍റർനെറ്റിന് നിയന്ത്രണം, സ്കൂളുകൾ അടച്ചു

text_fields
bookmark_border
ഖാംനഈ വധത്തിൽ പ്രതിഷേധം: കശ്മീരിൽ ഇന്‍റർനെറ്റിന് നിയന്ത്രണം, സ്കൂളുകൾ അടച്ചു
cancel

ന്യൂഡൽഹി: കശ്‍മീരിൽ ചില ഭാഗങ്ങളിൽ ജനസഞ്ചാരത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈയെ വധിച്ചതിൽ കശ്‍മീരിൽ വ്യപകയ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ലാൽ ചൗക്കിലെ ഘണ്ഡ ഘർ ബാരിക്കേഡ് വെച്ച് അടച്ചു. പ്രതിഷേധക്കാർ ഒത്തുകൂടുന്നത് തടയാൻ പൊലീസിനെയും സി.ആർ.പി.എഫ് ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്.

മുത്തഹിദെ മജ്‍ലിസ് ഉലമ (എം.എം.യു) ചെയർമാൻ മിർവൈസ് ഉമർ ഫറൂഖ് ഒരു ദിവസത്തെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രതിഷേധം പൂർണമായും സമാധാനപരമായിരിക്കണമെന്ന് മിർവൈസ് അഭ്യർഥിച്ചിട്ടുണ്ട്. പി.ഡി.പി ഉൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തെ പിന്തുണക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

ഖമേനിയുടെ മരണ വാർത്ത ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യാപകമായ പ്രകടനങ്ങളും ദുഃഖാചരണവും നടക്കുന്നുണ്ട്. കശ്‍മീരിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധം നടന്നു. ചില സ്ഥലങ്ങളിൽ സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ബലപ്രയോഗം നടത്തി.

ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമ്പോഴും പ്രക്ഷേപണം ചെയ്യുമ്പോൾ ഉത്തരവാദിത്തവും പ്രൊഫഷണലിസവും പുലർത്തണമെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
TAGS:Indian News Iran Israel Tensions kasmir 
News Summary - Kashmir seals off areas, cuts internet, shuts schools for 2 days after protests over Khamenei killing
Next Story