Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ് ജസ്റ്റിസിനോട്...

ചീഫ് ജസ്റ്റിസിനോട് കയർത്ത അഭിഭാഷകനെ സുപ്രീംകോടതിയിൽ നിന്ന് ഇറക്കിവിട്ടു

text_fields
bookmark_border
Supreme Court
cancel
camera_alt

സുപ്രീംകോടതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തിനുനേരെ വിരൽ ചൂണ്ടി, ആ കസേരയിൽ ഇരിക്കാൻ വേണ്ട യോഗ്യതയും സ്വഭാവ മഹിമയും താങ്കൾക്കില്ലെന്നുപറഞ്ഞ് തട്ടിക്കയറിയ അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ കോടതിമുറിയിൽ നിന്ന് ഇറക്കി വിട്ടു. ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്കായി നവംബർ രണ്ടിന് സമർപ്പിച്ച കേസിന്‍റെ കാര്യത്തിൽ 15 ദിവസം കഴിഞ്ഞിട്ടും പ്രതികരണം ലഭിക്കാത്തതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചക്കുശേഷം രണ്ടുമണിക്കാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാവിലെ കോടതി ചേരുമ്പോൾ ഹരജികൾ പരാമർശിക്കുന്ന ശരിയായ നടപടിക്രമം പാലിക്കാതെ ഉച്ചക്ക് രണ്ടുമണിക്ക് തന്റെ ഹരജിയുടെ കാര്യം ഉന്നയിക്കേണ്ടിവന്നതിൽ തുടക്കത്തിൽ തന്നെ ക്ഷമാപണം നടത്തിയാണ് അടിയന്തരമായി കേസ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. കാത്തിരിക്കൂ, ഞങ്ങൾ നോക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. ഇതുപോലെ വന്ന് എപ്പോഴെങ്കിലും എന്തെങ്കിലും പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് മോഹന താക്കീത് ചെയ്തു.

അതോടെ ചീഫ് ജസ്റ്റിസിനുനേർക്ക് തിരിഞ്ഞ് കയർത്ത് സംസാരിച്ച അഭിഭാഷകൻ, ആ കസേരയിൽ ഇരിക്കാൻ യോഗ്യതയോ സ്വഭാവ മഹിമയോ താങ്കൾക്കില്ലെന്ന് പറഞ്ഞു. ജസ്റ്റിസ് ബാഗ്‌ചിയോടും ജസ്റ്റിസ് മോഹനയോടും ആദരവുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് ആ പദവിയിൽ ഇരിക്കാൻ യോഗ്യതയുള്ളതായി താൻ കരുതുന്നില്ലെന്നും അഭിഭാഷകൻ തുടർന്നു.

അതോടെ ലൈവായി പോകുകയായിരുന്ന കോടതി മുറിയിലെ വിഡിയോ, ഓഡിയോ സംവിധാനങ്ങൾ ഉദ്യോഗസ്ഥർ ഓഫ് ചെയ്തു. അഭിഭാഷകനെ മുറിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇറക്കിവിടുകയും ചെയ്തു. അഭിഭാഷകനെതിരെ കർശന നടപടിയെടുക്കണമെന്ന് മറ്റ് അഭിഭാഷകർ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ അഭിഭാഷകന്റെ സഹായമില്ലാതെ നേരിൽ കേസ് വാദിക്കാൻ വന്ന കക്ഷി ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തിനുനേരെ അധിക്ഷേപം ചൊരിഞ്ഞ് ബഹളം വെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Supreme Court chief justice advocate 
News Summary - Lawyer Who Abused CJI Removed From Supreme Court
Next Story