Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എന്റെ നെഞ്ചിലേക്ക്...

'എന്റെ നെഞ്ചിലേക്ക് ബുൾഡോസർ കയറ്റൂ’; ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

text_fields
bookmark_border
എന്റെ നെഞ്ചിലേക്ക് ബുൾഡോസർ കയറ്റൂ’; ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എംപിയും ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. അവരുടെ കയ്യിൽ എത്ര ബുൾഡോസറുകളുണ്ടെന്നും ധൈര്യശാലികളാണെങ്കിൽ തന്റെ നെഞ്ചിലൂടെ ബുൾഡോസറുകൾ കയറ്റൂവെന്നും മമത പറഞ്ഞു.

അഭിഷേക് ബാനർജിയുടെ വീടിന് നേരെയുള്ള ആക്രമണം ഗുണ്ടായിസമാണെന്നും 'ഇൻഡ്യ' സഖ്യത്തിന്റെ ഭാഗമായതിലുള്ള രാഷ്ട്രീയ വിദ്വേഷമാണ് ഇതിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. അഭിഷേകിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.

"നിങ്ങളുടെ കൈവശം എത്ര ബുൾഡോസറുകളുണ്ട്? വരൂ, ഞാൻ ഇതാ നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. ബുൾഡോസർ എന്റെ ശരീരത്തിലൂടെ, എന്റെ നെഞ്ചിലൂടെ കയറ്റൂ. നിങ്ങൾ എത്ര ധൈര്യശാലികളാണെന്ന് ഞാൻ കാണട്ടെ," മമത ബാനർജി പറഞ്ഞു.

കൊൽക്കത്ത കാളിഘട്ടിലെ വീടിന് നേരെ ആക്രമണമുണ്ടായെന്ന് അഭിഷേക് ബാനർജി ആരോപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. തന്റെ ജന്മദിനാഘോഷങ്ങൾക്കിടെ ബി.ജെ.പി പ്രവർത്തകർ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് അഭിഷേക് ബാനർജി ആരോപണം. കഴിഞ്ഞ ആറ് മാസത്തിനിടെ തനിക്കുനേരെ നടക്കുന്ന ഏഴാമത്തെ വധശ്രമമാണിതെന്നും അഭിഷേക് ബാനർജി വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങൾ അഭിഷേക് ബാനർജി പങ്കുവെച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അവർ കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയുധങ്ങളുമായാണ് അക്രമികൾ എത്തിയതെന്നും തന്നെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"രണ്ട് ദിവസത്തെ തുടർച്ചയായ നിരീക്ഷണത്തിന് ശേഷം, ഇന്ന് പുലർച്ചെ 2 മണിക്ക് ബി.ജെ.പി ഗുണ്ടകൾ എന്റെ വീട് ആക്രമിച്ചത് ഇങ്ങനെയാണ്. ദൃശ്യങ്ങൾ കണ്ട് നിങ്ങൾ തന്നെ വിലയിരുത്തൂ. തെരഞ്ഞെടുക്കപ്പെട്ട ഒരു എം.പിക്ക് ഇതാണ് സംഭവിക്കുന്നതെങ്കിൽ, ബംഗാളിലെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. കഴിഞ്ഞ ആറ് മാസത്തിനിടെ എന്റെ ജീവനുനേരെയുണ്ടാകുന്ന ഏഴാമത്തെ ആക്രമണമാണിത്. എന്നിട്ടും പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല," അഭിഷേക് പറഞ്ഞു.

അതേസമയം, അഭിഷേക് ബാനർജിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബിജെപി രംഗത്തെത്തി. സംഭവത്തെ വെറുമൊരു 'നാടകം' എന്നാണ് ബി.ജെ.പി നേതാവും മന്ത്രിയുമായ ദിലീപ് ഘോഷ് വിശേഷിപ്പിച്ചത്.

'ഒരു നേതാവിന്റെ ജന്മദിനാഘോഷം നടപ്പാതയിൽ ആഘോഷിക്കുന്നത് ഇതാദ്യമായാണ് കാണുന്നത്. അർധരാത്രിയിൽ ആരെങ്കിലും ശല്യമുണ്ടാക്കിയാൽ ജനങ്ങൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്. അഭിഷേക് ബാനർജിയെ കൊല്ലാൻ ആർക്കാണ് സമയം? ജനങ്ങളെ വൈകാരികമായി തെറ്റിധരിപ്പിക്കാനുള്ള ശ്രമം മാത്രമാണിത്,' ദിലീപ് ഘോഷ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Mamata Banerjee Abhishek Banerjee BJP 
News Summary - Run bulldozer over me: Mamata slams BJP over attack on Abhishek Banerjee's home
Next Story