Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിർവായിസ് ഉമർ ഫാറൂഖ്...

മിർവായിസ് ഉമർ ഫാറൂഖ് വീണ്ടും വീട്ടുതടങ്കലിൽ; വെള്ളിയാഴ്ച പള്ളിയിലേക്ക് പോകാൻ അനുവദിച്ചില്ലെന്ന്

text_fields
bookmark_border
മിർവായിസ് ഉമർ ഫാറൂഖ് വീണ്ടും വീട്ടുതടങ്കലിൽ; വെള്ളിയാഴ്ച പള്ളിയിലേക്ക് പോകാൻ അനുവദിച്ചില്ലെന്ന്
cancel

ശ്രീനഗർ: കശ്മീർ ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ ഒരു ആഴ്ചയായി താൻ വീട്ടുതടങ്കലിലാണെന്നും, ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിലെത്തി വെള്ളിയാഴ്ചത്തെ പ്രാർഥനകൾക്കും പ്രഭാഷണത്തിനും നേതൃത്വം നൽകുന്നതിൽ നിന്ന് പൊലീസും ബാരിക്കേഡുകളും തടഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

വീടിന് പുറത്ത് കനത്ത പൊലീസ് വിന്യാസവും ബാരിക്കേഡുകളും ഉള്ളതിനാൽ, വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനോ ജുമാ മസ്ജിദിലെ പ്രാർഥനയ്ക്ക് നേതൃത്വം നൽകാനോ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഈ നടപടികളിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തടയുന്ന ഇത്തരം ഏകപക്ഷീയമായ നടപടികൾ കശ്മീരിലെ സാധാരണ സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദങ്ങളെയാണ് പൊളിച്ചുകാട്ടുന്നതെന്ന് മിർവായിസ് കുറ്റപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kashmir Mirwaiz Umar Farooq kashmir police Home Arrest 
News Summary - Mirwaiz Umar Farooq Placed Under House Arrest Again; Denied Permission to Visit Mosque on Friday
Next Story