മോദിയുടെ രാമേശ്വരം സന്ദർശനം: പള്ളിമിനാരം മൂടിയത് വിവാദത്തിൽ
text_fieldsരാമേശ്വരം പാമ്പൻ മുസ്ലിം പള്ളി മിനാരം ടാർപോളിൻ ഉപയോഗിച്ച് മറച്ച നിലയിൽ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാമേശ്വരം പാമ്പനിലെ മുസ്ലിം പള്ളി മിനാരത്തിന്റെ മുകൾ ഭാഗം ടാർപോളിൻ കൊണ്ട് മറച്ചത് വിവാദമായി. മിനാരത്തിന്റെ മുകളിലുണ്ടായിരുന്ന ‘അല്ലാഹു അക്ബർ’ എന്ന അറബിയിലും ഇംഗ്ലീഷിലുമുള്ള ലിഖിതമാണ് മറച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ജില്ല പൊലീസ് അധികൃതരാണ് നടപടി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. പൊതു സർക്കാർ പരിപാടി നടക്കുന്നതിനാൽ മതചിഹ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും വിശദീകരണമുണ്ട്. നടപടി അപലപനീയമാണെന്ന് വിവിധ മുസ്ലിം സംഘടനകൾ പ്രതികരിച്ചു.പള്ളി മിനാരം മൂടിയത് പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ തമിഴ്നാട് സെക്രട്ടറി അഹമദ് നവി പറഞ്ഞു.