Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഖഫ് ബില്ലിനെതിരെ...

വഖഫ് ബില്ലിനെതിരെ കൂടുതൽ ഹരജികൾ സുപ്രീംകോടതിയിൽ

text_fields
bookmark_border
വഖഫ് ബില്ലിനെതിരെ കൂടുതൽ ഹരജികൾ സുപ്രീംകോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ​അം​ഗീ​കാ​രം ന​ൽ​കി​യ വി​വാ​ദ വ​ഖ​ഫ് നി​യ​മം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ടു​ത​ൽ ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ, ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യെ ഹി​ന്ദ് എ​ന്നി​വ​ർ​കൂ​ടി ഞാ​യ​റാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ലെ​ത്തി.

ലോ​ക്സ​ഭ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യും രാ​ജ്യ​സ​ഭ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യും പാ​സാ​ക്കി​യ ബി​ല്ലി​ന് രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഒ​പ്പി​ട്ട് ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. രാ​ഷ്ട്ര​പ​തി ഒ​പ്പി​ടു​ന്ന​തി​ന് മു​മ്പെ കോ​ൺ​ഗ്ര​സ് വി​പ്പ് മു​ഹ​മ്മ​ദ് ജാ​വേ​ദ്, ആം ​ആ​ദ്മി പാ​ർ​ട്ടി എം.​എ​ൽ.​എ അ​മാ​ന​തു​ല്ലാ ഖാ​ൻ, എ.​ഐ.​എം.​ഐ.​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എ​ന്നി​വ​രും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ എ.​പി.​സി.​ആ​റും സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

രാ​ഷ്​​ട്ര​പ​തി ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ​നി​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സു​ൽ​ഫീ​ക്ക​ർ അ​ലി മു​ഖേ​ന​യാ​ണ് ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ സ​ർ​ക്കാ​ർ സ്വ​ത്താ​ക്കി​മാ​റ്റാ​നാ​ണ് നി​യ​മം കൊ​ണ്ടു​വ​ന്ന​തെ​ന്നും വ​ഖ​ഫ് നി​യ​മ​ഭേ​ദ​​ഗ​തി വ​ഖ​ഫ് ബോ​ർ​ഡു​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും സ​മ​സ്ത ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​ശീ​യ​ത​ല​ത്തി​ൽ ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യെ ഹി​ന്ദും സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ രാ​ജ്യ​സ​ഭാ എം.​പി മ​നോ​ജ് ഝാ​യും പാ​ർ​ട്ടി നേ​താ​വ് ഫ​യാ​സ് അ​ഹ്മ​ദും ചേ​ർ​ന്ന് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കും. ഡി.​എം.​കെ​യും സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ക്കും.

Show Full Article
TAGS:Waqf Amendment Bill SupremeCourt Petitions India News 
News Summary - More petitions filed in Supreme Court against Waqf Bill
Next Story