Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുവേന്ദുവിന്റെ...

സുവേന്ദുവിന്റെ പി.എയുടെ കൊല: ബംഗാൾ സംഘർഷ മുനയിൽ

text_fields
bookmark_border
സുവേന്ദുവിന്റെ പി.എയുടെ കൊല: ബംഗാൾ സംഘർഷ മുനയിൽ
cancel

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി.​ജെ.​പി​യു​ടെ ഏ​റ്റ​വും പ്ര​മു​ഖ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റി​ന്റെ കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്ന് നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ൽ സം​ഘ​ർ​ഷം. സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മ​ധ്യ​ഗ്രാം, ദൊ​ഹാ​രി​യ, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സു​​വേ​ന്ദു അ​ധി​കാ​രി​യു​ടെ പി.​എ ആ​യ ച​ന്ദ്ര​നാ​ഥ് ര​ഥ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. മ​ധ്യ​ഗ്രാ​മി​ലെ ഡോ​ൾ​ട്ടാ​ല​ക്ക് സ​മീ​പം ബൈ​ക്കി​ൽ വ​ന്ന അ​ക്ര​മി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കൊ​ല​യാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നും പ്രാ​ദേ​ശി​ക ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ൾ​ക്കാ​യി റെ​യ്ഡ് ന​ട​ക്കു​ന്നു​ണ്ടെ​ന്നും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​നാ​ണ് ശ്ര​മ​മെ​ന്നും ജി​ല്ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തെ​യും സ്ഫോ​ട​നാ​ത്മ​ക​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
TAGS:West Bengal BJP Violence 
News Summary - Murder of Suvendu’s PA: Bengal on the brink of conflict
Next Story