മുസഫര്‍ നഗര്‍ ശിഹാബ് തങ്ങള്‍ വില്ലേജില്‍ മെഡിക്കല്‍ ക്യാമ്പ്
text_fieldsബൈത്തുറഹ്മ വില്ലേജിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റൻറ് സെക്രട്ടറി എം പി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡൽഹി: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി മുസഫര്‍ നഗര്‍ കലാപ ബാധിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ ശിഹാബ് തങ്ങള്‍ ബൈത്തുറഹ്‌മ വില്ലേജില്‍ ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പിന്നാക്ക അധസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക വിദ്യഭ്യാസ മുന്നേറ്റങ്ങള്‍ക്കായി ലാഡര്‍ ഫൗണ്ടേഷന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ നടപ്പിലാക്കി വരികയാണെന്ന് എം. പി മുഹമ്മദ് കോയ പറഞ്ഞു. ബൈത്തുറഹ്‌മ വില്ലേജ് മാതൃകാ ഗ്രാമമാക്കി മാറ്റാന്‍ ആവശ്യമായ പദ്ധതികള്‍ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ലത്തീഫ് കാന്തല അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സിലര്‍ അഡ്വ. അബ്ദുല്‍ നാസര്‍, ഡോ. സിബിന്‍ കമാല്‍, സഹീര്‍ കാരന്തൂര്‍, അബ്ദുറഹ്‌മാന്‍ റഹ്‌മാനി, സലീം വാഫി തുടങ്ങിയവർ പങ്കെടുത്തു.
അവര്‍ ഇന്ത്യാ ഫൗണ്ടേഷന്റെയും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ മുസഫര്‍ നഗര്‍ ബൈത്തുറഹ്‌മ വില്ലേജിലെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.