ഞായറാഴ്ചകളിൽ തുറക്കാത്ത റെയിൽവേ സ്റ്റേഷൻ, പേരിന് പകരം മഞ്ഞ ബോർഡ് മാത്രമുള്ള ഇന്ത്യയിലെ ഒരേയൊരു റെയിൽവേ പ്ലാറ്റ്ഫോം
text_fieldsട്രെയിനുകളിൽ ഒരു തവണയെങ്കിലും യാത്ര ചെയ്തവർക്ക് മനസിലാകും പ്ലാറ്റ്ഫോമിന് സമീപം കാണാറുള്ള മഞ്ഞ ബോർഡുകൾ. ഇതു നോക്കി യാത്രക്കാർക്ക് ട്രെയിനിൽ എവിടെ എത്തിയെന്ന് മനസിലാക്കാം. എന്നാൽ പേരില്ലാതെ വെറും മഞ്ഞ ബോർഡ് മാത്രമുള്ള ഒരു റെയിൽവേ സ്റ്റേഷനുണ്ട് ഇന്ത്യയിൽ.
വെസ്റ്റ് ബംഗാളിൽ നിന്ന് 35 കലോ മീറ്റർ അകലെയുള്ള ബർദാമനിലാണ് ഈ പേരില്ലാത്ത ബോർഡുള്ള റെയിൽവേ സ്റ്റേഷനുള്ളത്. പേരില്ലെങ്കിൽ കൂടി ഇവിടെ ദിവസവും നിരവധി ട്രെയിനുകൾ നിർത്തുന്നതും ടിക്കറ്റെടുക്കലുമൊക്കെ സാധാരണ പോലെ നടക്കുന്നുണ്ട്.
സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന രണ്ട് ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് സ്വന്തം ഗ്രാമത്തിന്‍റെ പേര് ബോർഡിൽ നൽകാൻ താൽപ്പര്യമില്ലായിരുന്നു. ഈ തർക്കത്തിൽ നിന്നാണ് പേരില്ലാത്ത ബോർഡിന്‍റെ തുടക്കം. പേര് നൽകുന്നതിലെ തർക്കം കോടതിയിലെത്തി. തുടർന്ന് സ്റ്റേഷൻ അധികൃതർ ബോർഡിൽ നിന്ന് പേരു മാറ്റി.
പേരില്ലാത്തതു മാത്രമല്ല ഈ റെയിൽവേ സ്റ്റേഷന്‍റെ സവിശേഷത. ഞായറാഴ്ചകളിൽ ഇത് തുറക്കാറുമില്ല. സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബർദാമനിൽ നിന്ന് ടിക്കറ്റ് റെക്കോഡുകൾ സബ്മിറ്റ് ചെയ്യാൻ സ്റ്റേഷൻ മാസ്റ്റർക്ക് പോകേണ്ടതിനാലാണ് ഈ ദിവസം അവധി നൽകിയിരിക്കുന്നത്. റാണി നഗർ എന്ന പേരിലാണ് ഇവിടത്തേക്ക് ടിക്കറ്റ് നൽകുന്നത്.


