Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘എതിർക്കുന്നവരോട്...

‘എതിർക്കുന്നവരോട് പ്രതികാരം’; എസ്‌ആർഎഫ്‌ടിഐ വിദ്യാർഥികൾക്ക് പിന്തുണയുമായി നസീറുദ്ദീൻ ഷാ

text_fields
bookmark_border
nasarudheen shah
cancel

കൊൽക്കത്ത: കൊൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്‌ആർ‌എഫ്‌ടി‌ഐ) വിദ്യാർഥികൾക്കെതിരെ ബി.ജെ.പിയും കേന്ദ്ര ഭരണകൂടവും പകപോക്കൽ നടപടികൾ സ്വീകരിക്കുകയാണെന്ന് മുതിർന്ന ചലച്ചിത്ര താരം നസീറുദ്ദീൻ ഷാ. ബംഗാൾ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം, തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും നയങ്ങളെയും എതിർക്കുന്ന എല്ലാവരോടും ബി.ജെ.പി പ്രതികാരം ചെയ്യുകയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണകൂടത്തിൽ നിന്ന് സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും നിരീക്ഷണത്തിലാക്കുകയും ഒടുവിൽ ഹോസ്റ്റൽ ഒഴിയാൻ ഉത്തരവിടുകയുമാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ യഥാർത്ഥ അവസ്ഥ തുറന്നുപറയേണ്ട ഭാവി ചലച്ചിത്ര പ്രവർത്തകരെ ഭയപ്പെടുത്താനോ അടിച്ചമർത്താനോ ബി.ജെ.പിക്ക് കഴിയില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരത്തിന് പൊതുസമൂഹം പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സെപ്റ്റംബർ 27-ന് ആർ.എസ്.എസ് അനുബന്ധ സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് പ്രവർത്തകരും ഒക്ടോബർ നാലിന് ഹിന്ദു ജാഗരൺ മഞ്ചും ക്യാമ്പസിനുള്ളിൽ ആക്രമണം നടത്തിയതായി ആരോപിച്ചാണ് വിദ്യാർഥികൾ അക്കാദമിക് ബഹിഷ്‌കരണവും സമരവും ആരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 14-ന് വൈസ് ചാൻസലർ സന്തോഷ് അജ്മേറയെ തടഞ്ഞുവെച്ചെന്നാരോപിച്ച് ആറ് വിദ്യാർഥികളെ അധികൃതർ റസ്റ്റിക്കേറ്റ് ചെയ്യുകയും നവംബർ 13 വരെ ക്ലാസുകൾ നിർത്തിവെച്ച് ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇതിന് വഴങ്ങാതെ വിദ്യാർഥികൾ ക്യാമ്പസിൽ സമരം തുടരുകയാണ്.

സംവിധായകരായ അനുരാഗ് കശ്യപ്, പായൽ കപൂറിയ എന്നിവരും നേരത്തെ വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:naseeruddin shah students protest Satyajit ray Film Institute 
News Summary - Naseeruddin Shah Backs SRFTI Students Protesting Against Management
Next Story