Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിതീഷിന്റെ മകൻ...

നിതീഷിന്റെ മകൻ മന്ത്രിസഭയിൽ;ബിഹാറിൽ 32 മ​ന്ത്രി​മാ​ർ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

text_fields
bookmark_border
നിതീഷിന്റെ മകൻ മന്ത്രിസഭയിൽ;ബിഹാറിൽ 32 മ​ന്ത്രി​മാ​ർ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
cancel

പ​ട്ന: സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​​ന്റെ മ​ക​ൻ നി​ശാ​ന്ത് കു​മാ​ർ ഉ​ൾ​പ്പെ​ടെ 32പേ​രു​മാ​യി ബി​ഹാ​ർ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. 2005 മു​ത​ൽ പ​ത്തു ത​വ​ണ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യ ജെ.​ഡി.​യു അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​ർ ഏ​പ്രി​ലി​ൽ രാ​ജി​വെ​ക്കു​ക​യും, ബി.​ജെ.​പി​യു​ടെ സ​മ്രാ​ട്ട് ചൗ​ധ​രി മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​ൽ​ക്കു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​സ​ഭ വി​പു​ലീ​ക​രി​ക്കു​ന്ന​ത്.

ഗ​വ​ർ​ണ​ർ ല​ഫ്. ജ​ന​റ​ൽ സ​യ്യി​ദ് അ​ത്താ ഹ​സ്നൈ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. 243 അം​ഗ സ​ഭ​യി​ൽ 89 എം.​എ​ൽ.​എ​മാ​രു​മാ​യി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി.​ജെ.​പി​യി​ൽ നി​ന്ന് 15 മ​ന്ത്രി​മാ​രു​ണ്ട്. ജെ.​ഡി.​യു​വി​ന്റെ 13 മ​ന്ത്രി​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സ്ഥാ​ന​മേ​റ്റ് ര​ണ്ടു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ​15 മ​ന്ത്രി​മാ​രാ​ണ് പാ​ർ​ട്ടി​ക്കു​ള്ള​ത്. ഘ​ട​ക ക​ക്ഷി​ക​ളി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ ഉ​ൾ​പ്പെ​ടെ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 35 ആ​യി മാ​റി.

നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​ഞ്ഞ് രാ​ജ്യ​സ​ഭാ അം​ഗ​മാ​വു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മാ​ർ​ച്ചി​ലാ​ണ് 50കാ​ര​നാ​യ മ​ക​ൻ നി​ശാ​ന്ത് കു​മാ​ർ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ പി​താ​വി​ന്റെ അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് നി​ശാ​ന്ത് മ​ന്ത്രി​സ​ഭാ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. നേ​ര​​ത്തെ മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​വാ​നു​ള്ള നി​ർ​ദേ​ശം നി​ര​സി​ച്ച നി​ശാ​ന്ത് സ​ദ്ഭ​വ് യാ​ത്ര എ​ന്ന പേ​രി​ൽ സം​സ്ഥാ​ന പ​ര്യ​ട​നം ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് സ്ഥാ​ന​മേ​ൽ​ക്കാ​ൻ ത​യാ​റാ​യ​ത്.

Show Full Article
TAGS:oath ceremony Bihar India News 
News Summary - Nitish's son joins the cabinet; 32 more ministers take oath in Bihar
Next Story