Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നല്ല... രണ്ടല്ല......

ഒന്നല്ല... രണ്ടല്ല... മൂന്ന് തവണ കളിപ്പാട്ടം തകരാറിലായി; കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി പത്ത് വയസ്സുകാരൻ

text_fields
bookmark_border
ഒന്നല്ല... രണ്ടല്ല... മൂന്ന് തവണ കളിപ്പാട്ടം തകരാറിലായി; കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി പത്ത് വയസ്സുകാരൻ
cancel
camera_alt

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ വിനയ്

ഹൈദരാബാദ്: ഹെലികോപ്റ്റർ കളിപ്പാട്ടം തകരാറായതിനെ തുടന്ന് കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി 10 വയസ്സുകാരൻ. വിനയ് റെഡ്ഢി തന്റെ മുത്തച്ഛനോടൊപ്പം ഗ്രാമത്തിലെ മേളയിൽ പങ്കെടുത്തപ്പോൾ വാങ്ങിയ ഹെലികോപ്റ്റർ കളിപ്പാട്ടം തകരാറിലായതിനെ തുടർന്നാണ് പരാതി നൽകിയത്.

മേളയിൽ നിന്ന് വാങ്ങിയ 300 രൂപ വിലയുള്ള ഹെലികോപ്റ്റർ കളിപ്പാട്ടം വീട്ടിൽ തിരിച്ചെത്തിയപ്പോൾ പ്രവർത്തനരഹിതമായി. വിനയ് റെഡ്ഢി വീണ്ടും കടയിലേക്ക് തിരിച്ചുപോയി കടയുടമയോട് കാര്യം പറഞ്ഞപ്പോൾ അയാൾ കളിപ്പാട്ടം മാറ്റി കൊടുത്തു. അതും പ്രവർത്തിക്കാത്തതുകൊണ്ട് വിനയ് വീണ്ടുംകടയിലേക്ക് പോയി. ഇത്തവണ കച്ചവടക്കാരൻ മറ്റൊരു നിറത്തിലുള്ള ഹെലികോപ്റ്റർ വിനയ്‌ക്ക് നൽകി. ദുഃഖകരമെന്ന് പറയട്ടെ, ആ ഹെലികോപ്റ്ററും പ്രവർത്തിച്ചില്ല. വീണ്ടും കളിപ്പാട്ടം തിരിച്ചുകൊടുക്കാൻ പോയപ്പോൾ കടയുടമ പ്രവർത്തന രഹിതമായ കളിപ്പാട്ടം തിരികെ എടുത്തില്ല.

താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലിലും ദേഷ്യത്തിലും വിനയ് മുത്തച്ഛനോടൊപ്പം പൊലീസ് സ്റ്റേഷനിൽ പോയി കടയുടമക്കെതിരെ പരാതി നൽകി. പൊലീസ് ആദ്യം തമാശയായി എടുത്തെങ്കിലും പിന്നീട് അന്വേഷിക്കാൻ ഒരു സബ് ഇൻസ്‌പെക്ടറെ വിനയുടെ കൂടെ അയക്കുകയും ചെയ്തു. നിർഭാഗ്യവശാൽ അവിടെയും വിനയ്‌ക്ക് ദുഃഖം മാത്രം. പൊലീസും വിനയും മേളയിലെത്തിയപ്പോഴേക്കും കടയുടമ അവിടെ നിന്നും പോയിരുന്നു.

Show Full Article
TAGS:Police Complaint Viral News Latest News toys 
News Summary - Not once... not twice... three times the toy broke; 10-year-old files police complaint against seller
Next Story