Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽനിന്ന് അധിക...

ജമ്മുവിൽനിന്ന് അധിക ട്രെയിൻ സർവിസുമായി റെയിൽവേ

text_fields
bookmark_border
ജമ്മുവിൽനിന്ന് അധിക ട്രെയിൻ സർവിസുമായി റെയിൽവേ
cancel

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​ക ട്രെ​യി​ൻ സ​ർ​വി​സു​മാ​യി റെ​യി​ൽ​വേ. ജ​മ്മു-​ക​ശ്മീ​രി​ലെ ക​ത്ര​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ പ്ര​ത്യേ​ക ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് പു​റ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച​യും ഇ​തേ പാ​ത​യി​ൽ റി​സ​ർ​വേ​ഷ​നി​ല്ലാ​ത്ത പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ജ​മ്മു താ​വി, ക​ത്ര സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക ഹെ​ൽ​പ് ​െഡ​സ്കു​ക​ൾ നി​ല​വി​ൽ വ​ന്ന​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ദി​ലീ​പ് കു​മാ​ർ അ​റി​യി​ച്ചു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ജ​മ്മു​വി​ൽ സി.​സി.​ടി.​വി നി​രീ​ക്ഷ​ണ സം​വി​ധാ​ന​മു​ൾ​പ്പെ​ടു​ത്തി ക​ൺ​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്കാ​യി ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളും ഏ​ർ​പ്പെ​ടു​ത്തി. ജ​മ്മു താ​വി: 0191-2470116, ജ​മ്മു മേ​ഖ​ല-1072, ക​ത്ര, ഉ​ദം​പു​ർ: 01991-234876, 7717306616.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി മ​ട​ക്ക​മാ​രം​ഭി​ച്ച​തോ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ന​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക വി​മാ​ന സ​ർ​വി​സ് ന​ട​ത്താ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. റോ​ഡു​മാ​ർ​ഗ​വും ക​ന​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
TAGS:Pahalgam Terror Attack 
News Summary - Pahalgam Terror Attack: Railways to operate additional train services from Jammu
Next Story