ഡി.എം.കെ കോൺഗ്രസ് പാർട്ടിയുടെ 'അടിമ', സ്റ്റാലിനെതിരെ തിരിച്ചടിച്ച് പളനിസ്വാമി
text_fieldsഈറോഡ്: മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ തിരിച്ചടിച്ച് എ.ഐ.എ.ഡി.എം.കെ മേധാവി എടപ്പാടി പളനിസ്വാമി. ഭരണകക്ഷിയായ ഡി.എം.കെ കോൺഗ്രസ് പാർട്ടിയുടെ 'അടിമ'യാണെന്ന് ആരോപിച്ചു.
സീറ്റ് വിഭജനവും അതുമായി ബന്ധപ്പെട്ടും കോൺഗ്രസ്-ഡി.എം.കെ പ്രവർത്തകർ ഏകദേശം 20 ദിവസമായി തർക്കത്തിലാണ്. കോൺഗ്രസ് പാർട്ടി സഖ്യകക്ഷിയായ ഡി.എം.കെയെ ഭീഷണിപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. പെരുന്തുരയിൽ നടന്ന വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ സ്ഥാപകൻ എം.കരുണാനിധി ജീവിച്ചിരിക്കുമ്പോൾ തന്നെ കോൺഗ്രസ് പാർട്ടിയെ ഭീഷണിപ്പെടുത്തി അടിമയാക്കി സഖ്യം കെട്ടിപ്പടുത്ത കാര്യം ആളുകൾ മറന്നിട്ടില്ല. സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ റെയ്ഡുകൾ നടത്തിയാണ് ഇത് നേടിയതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, എ.ഐ.എ.ഡിഎം.കെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ധൈര്യം കാണിച്ചു. ഡി.എം.കെയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി ഒരു സഖ്യം രൂപീകരിച്ചിട്ടുണ്ടെന്നും അത് വളരെ ശക്തവും സുതാര്യവും സൗഹാർദ്ദപരവുമാണെന്നും പളനിസ്വാമി പറഞ്ഞു.


