Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപകരച്ചുങ്കം: ഉഭയകക്ഷി...

പകരച്ചുങ്കം: ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യക്ക് മുൻതൂക്കമെന്ന് അധികൃതർ

text_fields
bookmark_border
പകരച്ചുങ്കം: ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യക്ക് മുൻതൂക്കമെന്ന് അധികൃതർ
cancel

ന്യൂ​ഡ​ൽ​ഹി: യു.​എ​സ് പ​ക​ര​ച്ചു​ങ്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ ഇ​ന്ത്യ​ക്ക് മു​ൻ​തൂ​ക്ക​മെ​ന്ന് അ​ധി​കൃ​ത​ർ. ഏ​ഴ് സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ (എ​ഫ്.​ടി.​എ) നി​ല​വി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ അ​ന്തി​മ​മാ​കാ​ൻ ​സ​മ​യ​മെ​ടു​ക്കും.

മ​റ്റ് പ​ല രാ​ജ്യ​ങ്ങ​ളും വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി പ്ര​തി​ക​രി​ച്ച​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക എ​ന്ന​താ​ണ് ന​യം. യു.​എ​സു​മാ​യി നി​ല​വി​ൽ വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ ച​ർ​ച്ച ന​ട​ത്തി​വ​രു​ന്ന രാ​ജ്യ​മെ​ന്ന മു​ൻ​തൂ​ക്കം വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

പു​തി​യ ചു​ങ്ക വ്യ​വ​സ്ഥ​ക​ൾ യു.​എ​സി​ന്റെ മൊ​ത്ത ഉ​പ​ഭോ​ഗ​ത്തെ ബാ​ധി​ച്ചേ​ക്കാം. അ​മേ​രി​ക്ക​യു​മാ​യി വാ​ണി​ജ്യ​ബ​ന്ധ​മു​ള്ള ഇ​ത​ര​രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ ഉ​ൽ​പാ​ദ​ന ചെ​ല​വ് താ​ര​ത​മ്യേ​ന കു​റ​വാ​ണ്. അ​തി​നാ​ൽ കു​റ​ഞ്ഞ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​മാ​വും.

ഇ​ത് രാ​ജ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ ഘ​ട​ക​മാ​ണെ​ന്നാ​ണ് വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. ശ​നി​യാ​ഴ്ച നി​ല​വി​ൽ​വ​ന്ന അ​ടി​സ്ഥാ​ന ചു​ങ്ക​മാ​യ 10 ശ​ത​മാ​ന​ത്തി​ന് പു​റ​മെ രാ​ജ്യാ​ധി​ഷ്ഠി​ത തീ​രു​വ​ക​ൾ ഏ​പ്രി​ൽ ഒ​മ്പ​ത് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്ത്യ​ക്കു​മേ​ൽ 26 ശ​ത​മാ​ന​മാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ചുങ്കം ചു​മ​ത്തി​യ​ത്.

Show Full Article
TAGS:Tariff India News USA 
News Summary - Parachunkam: Officials say India has the upper hand in bilateral talks
Next Story