Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി 22ന്...

പ്രധാനമന്ത്രി 22ന് ജിദ്ദയിലേക്ക്; 42,000 ഹ​ജ്ജ് സീ​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ച​ർ​ച്ച​യാ​കും

text_fields
bookmark_border
പ്രധാനമന്ത്രി 22ന് ജിദ്ദയിലേക്ക്; 42,000 ഹ​ജ്ജ് സീ​റ്റി​ലെ   അ​നി​ശ്ചി​ത​ത്വം ച​ർ​ച്ച​യാ​കും
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 42,000​ത്തോ​ളം പേ​രു​ടെ ഹ​ജ്ജ് യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സൗ​ദി അറേബ്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ സെ​ക്ര​ട്ട​റി വി​ക്രം മി​സ്‍രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ർ​മാ​രോ​ട് ത​യാ​റാ​യി നി​ൽ​ക്കാ​ൻ ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത​ട​ക്ക​മു​ള്ള നി​ര​വ​ധി ആ​ഗോ​ള, ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ക്കും. വി​വി​ധ ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ളി​ൽ ഇ​രു​കു​ട്ട​രും ഒ​പ്പു​വെ​ക്കും. 22ന് ​ആ​ണ് ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ജി​ദ്ദ​യി​ലെ​ത്തു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​​പെ​ട​ണ​മെ​ന്ന് ക​മ്പ​യി​ൻ​ഡ് ഹ​ജ്ജ് ഗ്രൂ​പ് ഓ​പ​റേ​റ്റ​ർ​മാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​മ്പേ വി​ഷ​യ​ത്തി​ൽ സൗ​ദി അ​ധി​കൃ​​ത​രു​മാ​യി വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് മി​സ്‍രി പ​റ​ഞ്ഞു. എ​ന്നാ​ൽ, തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ലാ​ണ് ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​യെ​ന്നാ​ണ് സൗ​ദി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഭൂ​രി​ഭാ​ഗം സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കും ക​ഴി​യാ​ത്ത​തും മി​നാ​യി​ലും മ​റ്റും ഹാ​ജി​മാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​വും ഗ​താ​ഗ​ത​സൗ​ക​ര്യ​വു​മൊ​രു​ക്കാ​നു​ള്ള ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ൽ അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും വി​ദേ​ശ സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി. 800 സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ർ​മാ​രെ ഇ​ത്ത​വ​ണ 26 ക​മ്പ​യി​ൻ​ഡ് ഹ​ജ്ജ് ഗ്രൂ​പ് ഓ​പ​റേ​റ്റ​ർ​മാ​രാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​നം ഒ​രു പ്ര​ധാ​ന വി​ഷ​യ​മാ​ണെ​ന്ന് മി​സ്‍രി പ​റ​ഞ്ഞു.

Show Full Article
TAGS:Hajj 2025 Vikram Misri Ministry of Minority Affairs 
News Summary - Prime minister to discuss about Haj quota
Next Story