Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2025 4:00 AM GMT Updated On
date_range 24 Dec 2025 4:00 AM GMTക്രിസ്‍മസിന് പ്രധാനമന്ത്രി ഡൽഹി കത്തീഡ്രൽ ചർച്ചിലെത്തും
text_fieldsListen to this Article
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ നോർത്ത് അവന്യൂവിലുള്ള സി.എൻ.ഐ സഭയുടെ റിഡംപ്ഷൻ കത്തീഡ്രൽ ചർച്ച് സന്ദർശിക്കും. ക്രൈസ്തവർക്കെതിരെയും ക്രിസ്‍മസ് ആഘോഷങ്ങൾക്കെതിരെയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യാപകമായ ആക്രമണസംഭവങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചർച്ചിലെത്തുന്നത്. രാവിലെ 8.30നാണ് സന്ദർശനം.
കഴിഞ്ഞ വർഷം അദ്ദേഹം ഡൽഹിയിലെ സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ക്രിസ്‍മസ് ആഘോഷത്തിൽ പങ്കെടുക്കുകയും പ്രമുഖ ക്രൈസ്തവ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പള്ളിയിലെത്തിയ ഭക്തജനങ്ങൾക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ദേവാലയ വളപ്പിൽ അദ്ദേഹം ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.
Next Story


