Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അധികാരം ആവിഷ്കാരത്തെ...

‘അധികാരം ആവിഷ്കാരത്തെ ഭയക്കുമ്പോൾ...’; ചിത്രങ്ങൾ നീക്കിയതിനു പിന്നാലെ മകൻ റൈഹാന് പ്രിയങ്ക ഗാന്ധിയുടെ വൈകാരിക സന്ദേശം

text_fields
bookmark_border
‘അധികാരം ആവിഷ്കാരത്തെ ഭയക്കുമ്പോൾ...’; ചിത്രങ്ങൾ നീക്കിയതിനു പിന്നാലെ മകൻ റൈഹാന് പ്രിയങ്ക ഗാന്ധിയുടെ വൈകാരിക സന്ദേശം
cancel

ന്യൂഡൽഹി: മകൻ റൈഹാൻ വദ്രയുടെ ഫോട്ടോഗ്രഫി പ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്തതിനു പിന്നാലെ വൈകാരിക കുറിപ്പുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വദ്ര. മറ്റുള്ളവരുടെ ആവിഷ്കാരത്തെ ഭയപ്പെടുന്നവർ തങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം ഇതിനകം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. സത്യത്തിനൊപ്പം നിലകൊള്ളുന്ന മകനെക്കുറിച്ച് എന്നും അഭിമാനമുണ്ടെന്നും അവർ കുറിച്ചു.

എക്സിലൂടെയാണ് പ്രിയങ്ക ഗാന്ധി മകനോടുള്ള സന്ദേശം പങ്കുവെച്ചത്. “അധികാരമുള്ള ഒരാൾ മറ്റൊരാളുടെ ആവിഷ്കാരത്തെ ഭയപ്പെടുമ്പോൾ, താൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് അയാൾ അറിയുന്നില്ല. സത്യത്തിനൊപ്പം നിലകൊള്ളുക. മനോഹരമായതെല്ലാം നിന്നെ തേടിയെത്തും. നിന്നെയോർത്ത് എനിക്ക് അഭിമാനമാണ്. എന്നും അങ്ങനെ തന്നെയായിരിക്കും,” പ്രിയങ്ക ഗാന്ധി കുറിച്ചു.

‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിലുള്ള റൈഹാന്റെ ഫോട്ടോഗ്രഫി പ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്തതാണ് വിവാദത്തിന് കാരണമായത്. ഡൽഹിയിലെ പ്രതിഷേധ പ്രകടനങ്ങൾ അടങ്ങിയ 105 ചിത്രങ്ങളാണ് പ്രദർശനത്തിനായി വെച്ചിരുന്നത്. ഇതിൽ 70 ലധികം ചിത്രങ്ങളാണ് നീക്കം ചെയ്തത്. അതേസമയം, ഡൽഹിയിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ പോലും സർക്കാരിനെ ഭയപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ സംഭവത്തെ വിമർശിച്ചു.

എന്നാൽ വിവാദത്തോട് ബിക്കാനർ ഹൗസ് അധികൃതരോ രാജസ്ഥാൻ സർവ്വകലാശാല, സർക്കാർ സംവിധാനങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കുമെന്ന ഭയത്താലാണ് ചിത്രങ്ങൾ ഒഴിവാപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഒഴിവാക്കപ്പെട്ട ചിത്രങ്ങൾ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും റൈഹാൻ വദ്ര വ്യക്തമാക്കി. ബിക്കാനർ ഹൗസിലെ സെന്റർ ഫോർ കണ്ടമ്പററി ആർട്ടിൽ ഒക്ടോബർ 25 വരെയാണ് പ്രദർശനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Priyanka Gandhi Raihan wadra photo exhibition Delhi Protest Congress 
News Summary - Priyanka Gandhi's emotional message for son after over 70 images removed from exhibition
Next Story