Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യപേപ്പർ ചോർച്ച;...

ചോദ്യപേപ്പർ ചോർച്ച; നീറ്റലായി വീഴ്ച

text_fields
bookmark_border
ചോദ്യപേപ്പർ ചോർച്ച; നീറ്റലായി വീഴ്ച
cancel
camera_alt

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ഷ​ന​ൽ ​ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി ഏ​ജ​ൻ​സി​യി​ലേ​ക്ക് നാ​ഷ​നൽ സ്റ്റു​ഡ​ന്റ​സ് യൂ​നിയ​ൻ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ വിശ്വസിച്ചെഴുതുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ചോദ്യപേപ്പർ ചോർന്നു. സംഭവത്തെത്തുടർന്ന്, ഇക്കഴിഞ്ഞ മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയതായി നടത്തിപ്പ് സ്ഥാപനമായ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) അറിയിച്ചു. ഇരുപത്തിരണ്ട് ലക്ഷം വിദ്യാർഥികളുടെ കണ്ണീർ വീഴ്ത്തിയ പരീക്ഷാ നടത്തിപ്പ് വീഴ്ചയിലും ആവർത്തിക്കുന്ന നീറ്റ് ചോർച്ചയിലും രാജ്യമെങ്ങും പ്രതിഷേധം അരങ്ങേറി.

ചോദ്യപേപ്പർ ചോർന്നതായ വിവരത്തെത്തുടർന്ന് രാജസ്ഥാൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഖ്യ സൂത്രധാരൻ എന്നു കരുതുന്നയാളെ രാജസ്ഥാനിലെ ജയ്പുരിൽ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ പാർട്ടികളടക്കം വിമർശനം കടുപ്പിച്ചതോടെയാണ്, പരീക്ഷ റദ്ദാക്കിയെന്ന അറിയിച്ച് എൻ.ടി.എ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പുതുക്കിയ പരീക്ഷാ തീയതി ഉടൻ അറിയിക്കും. 2024 മേയിലും നീറ്റ് യു.ജി പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർന്നത് വൻ പ്രതിഷേധമുയർത്തിയിരുന്നു.

വീണ്ടും പരീക്ഷ എഴുതുന്നവർക്ക് രജിസ്‌ട്രേഷനും ഫീസും വേണ്ടെന്നും നേരത്തെ അടച്ച ഫീസ് തിരികെ നൽകുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളും നടത്തി, മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് എൻ.ടി.എ. നേരത്തെ നൽകിയ അപേക്ഷാ വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും തന്നെയായിരിക്കും പുനഃപരീക്ഷക്ക് പരിഗണിക്കുക. തങ്ങളുടെ ആഭ്യന്തര ഫണ്ട് ഉപയോഗിച്ച് പുനഃപരീക്ഷയുടെ ചെലവുകൾ വഹിക്കുമെന്നും എൻ.ടി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേസ് ആദ്യം അന്വേഷിച്ച രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ, എൻ.ടി.എ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ അന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷാ നടപടികൾ റദ്ദാക്കാനുള്ള തീരുമാനം.

Show Full Article
TAGS:NTA Exam Cancellation NEET-UG NEET paper leak medical entrance exam Protests 
News Summary - Question paper leak; failure as a result
Next Story