Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി നരേന്ദ്ര...

രാഹുൽ ഗാന്ധി നരേന്ദ്ര മോദിയുടെ ആശയങ്ങൾ കോപ്പിയടിക്കുന്നു: തെലങ്കാന ബി.ജെ.പി

text_fields
bookmark_border
രാഹുൽ ഗാന്ധി നരേന്ദ്ര മോദിയുടെ ആശയങ്ങൾ കോപ്പിയടിക്കുന്നു: തെലങ്കാന ബി.ജെ.പി
cancel

ഹൈദരാബാദ്: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങൾ കോപ്പിയടിക്കുന്നുവെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ രാംചന്ദ്ര റാവു. ദീപാവലിയോടനുബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കായി രാഹുൽ നടത്തിയ ഹൈ ടീ സൽക്കാരം മോദിയുടെ 'ചായ് പേ ചർച്ച'യുടെ പകർപ്പാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ രാഹുൽ ഗാന്ധിയെ ഇപ്പോൾ വിശ്വസിക്കുന്നില്ലെന്നും തെറ്റായ പ്രചാരണം നടത്താനാണ് ഇത്തരം യോഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാംചന്ദ്ര റാവുവിന്റെ പ്രതികരണം.

'രാജ്യത്തെ ജനങ്ങൾ രാഹുൽ ഗാന്ധിയെ വിശ്വസിക്കുന്നില്ലെന്നിരിക്കെ, അദ്ദേഹം തെറ്റായ പ്രചാരണം നടത്താൻ വീണ്ടും വീണ്ടും യോഗങ്ങൾ നടത്തുകയാണ്. ഇപ്പോൾ അദ്ദേഹം തന്റെ നേതാക്കളെ ചായ് പേ ചർച്ചയ്ക്ക് ക്ഷണിക്കുകയാണ്, അത് നരേന്ദ്ര മോദിയിൽ നിന്ന് കോപ്പി അടിച്ചതാണ്. ചായ് പേ ചർച്ച അടിസ്ഥാനപരമായി നരേന്ദ്ര മോദിയുടെ പരിപാടിയാണ്, രാഹുൽ ഗാന്ധി ഇപ്പോൾ ആ ആശയം പകർത്തുകയാണ്,' രാംചന്ദ്ര റാവു പറഞ്ഞു.

'വോട്ട് ചോരി'യിലും തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിലും കോൺഗ്രസ് നേതാക്കൾക്ക് പോലും ഇപ്പോൾ വിശ്വാസമില്ലെന്നും രാംചന്ദ്ര റാവു ആരോപിച്ചു. ഇത്തരം യോഗങ്ങൾ തെറ്റായ പ്രചാരണമാണ് നടത്തുന്നത്, അത് വളരെ നിർഭാഗ്യകരമാണ്. 'വോട്ട് ചോരി'യെയും മറ്റ് ക്രമക്കേടുകളെയും കുറിച്ചുള്ള ആരോപണങ്ങളിൽ അവരുടെ സ്വന്തം പാർട്ടി നേതാക്കൾ പോലും ഇപ്പോൾ വിശ്വസിക്കുന്നില്ല. അമിത് ഷാ രാജ്യത്തിനായി പ്രവർത്തിക്കുകയാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ വ്യക്തമാണ്. അവർ നിതിൻ നബിൻ, രാജ്‌നാഥ് സിങ്, നദ്ദ ഉൾപ്പെടെ എല്ലാവർക്കുമൊപ്പമാണ് നിൽക്കുന്നത്. ജനങ്ങൾക്ക് ബി.ജെ.പിയിൽ വിശ്വാസമുള്ള തുകൊണ്ടാണ് പാർട്ടി തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി തന്റെ വസതിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കായി ഹൈ ടീ ഒരുക്കിയത്. പ്രിയങ്ക ഗാന്ധി വദ്ര, ജയറാം രമേശ്, സച്ചിൻ പൈലറ്റ്, കുമാരി സെൽജ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. ദീപാവലി ആഘോഷ ത്തിന്റെ ഭാഗമായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച. എന്നാൽ, 'വോട്ട് ചോരി' ആരോപണങ്ങളുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ഭാവി തന്ത്രങ്ങളെക്കുറിച്ചും ചർച്ച നടന്നിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് ക്രമക്കേടുകളുകൾക്കെതിരെ പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. രാംലീല മൈതാനത്ത് നടന്ന ഇൻഡ്യ മുന്നണി റാലിക്ക് ശേഷം രാഹുൽ ഗാന്ധി നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച ചെയ്തിരുന്നുവെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:
News Summary - Rahul Gandhi copying PM Modi’s ‘Chai Pe Charcha’: Telangana BJP
Next Story