Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്ഐആർ നടപ്പാക്കിയ...

എസ്ഐആർ നടപ്പാക്കിയ ഉദ്യോഗസ്ഥൻ ഇന്ന് വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറി -ബി.ജെ.പി

text_fields
bookmark_border
rathan kelkar satheesan rajeev
cancel
camera_alt

രാജീവ്‌ ചന്ദ്രശേഖർ, രത്തൻ ഖേൽക്കർ, വി.ഡി. സതീശൻ

ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ നടപ്പാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ആ ഉദ്യോഗസ്ഥൻ വി.ഡി. സതീശന്റെ ഏജന്റാണെന്ന് ബി.ജെ.പി പറഞ്ഞു നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധി ഫ്രോഡാണെന്ന് പറയുമ്പോൾ വി.ഡി. സതീശന് എന്തിനാണ് ഇത്ര ബുദ്ധിമുട്ടെന്ന് മനസ്സിലാകുന്നില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ദേശദ്രോഹിയെന്ന് വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെയും ദേശദ്രോഹിയെന്ന് വിളിച്ചത് രാഹുൽ ഗാന്ധിയാണ്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ മൂന്ന് പേരോടും രാഹുൽ ഗാന്ധി മാപ്പ് ചോദിച്ചാൽ, രാഹുൽ ഗാന്ധി ഫ്രോഡാണെന്ന് പറയുന്നത് അവസാനിപ്പിക്കാം.

കോൺഗ്രസ് ജയിച്ചാൽ എസ്.​ഐ.ആർ ശരിയാണ്, ബിജെപി ജയിച്ചാൽ ശരിയല്ല എന്നതാണ് കോൺഗ്രസിന്റെ നിലപാട്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് ജയിച്ചിട്ട് എത്ര വർഷമായി? ഗുജറാത്തിലും യുപിയിലും ഒഡിഷയിലും ഡൽഹിയിലും എത്രയോ വർഷങ്ങളായി ജനങ്ങൾ കോൺഗ്രസിനെ തിരസ്കരിച്ചു കഴിഞ്ഞു. കോൺഗ്രസ് തോൽക്കുകയാണെങ്കിൽ അതിന് കാരണം എസ്.ഐ.ആർ അല്ല; ജനങ്ങൾ കോൺഗ്രസിനെ തോൽപ്പിക്കുന്നതാണ്. കോൺഗ്രസിന്റെ അനാസ്ഥയും അഴിമതിയും ഫ്രോഡ് രാഷ്ട്രീയവുമാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമാകുന്നത്.

ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഒരു ഫ്രോഡ് വിഷയം സൃഷ്ടിക്കുക, എങ്ങനെയെങ്കിലും വിവാദമുണ്ടാക്കുക, അതിലൂടെ ജനശ്രദ്ധ തിരിച്ചുവിടുക, ഇതാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം. എന്നാൽ ഈ രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങളും രാജ്യത്തെ ജനങ്ങളും അംഗീകരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Show Full Article
TAGS:Rajeev Chandrasekhar Rathan U. Kelkar VD Satheesan SIR 
News Summary - Rajeev Chandrasekhar's against Rathan Khelkar and VD Satheesan
Next Story