Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറീൽസ് നിർമാതാക്കളെ...

റീൽസ് നിർമാതാക്കളെ മാധ്യമപ്രവർത്തകരായി കാണാനാവില്ല- ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ

text_fields
bookmark_border
റീൽസ് നിർമാതാക്കളെ മാധ്യമപ്രവർത്തകരായി കാണാനാവില്ല- ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: മാധ്യമ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ, റീൽസ് നിർമാതാക്കളെയോ കണ്ടന്റ് ക്രിയേറ്റർമാരെയോ മാധ്യമ പ്രവർത്തകരായി കാണാനാകില്ലെന്നും ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ. വോട്ടുകൊള്ളയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ വനിതാ പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തരുതെന്ന ഒക്ടോബർ 11ലെ സുപ്രീംകോടതി നിർദേശം പൊലീസ് നിർദേശങ്ങൾ ലംഘിക്കുന്ന ഇൻഫ്ലുവൻസർമാർക്കും റീൽ മേക്കർമാർക്കും ബാധകമല്ല. അനുമതിയില്ലാത്ത പ്രതിഷേധ സ്ഥലങ്ങളിൽ യഥാർഥ മാധ്യമപ്രവർത്തകരെയും കണ്ടന്റ് ക്രിയേറ്റർമാരെയും വേർതിരിച്ചറിയുന്നത് പ്രയാസകരമാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനും നീക്കം ചെയ്യുന്നതിനും പൊതുസമാധാനം പുനഃസ്ഥാപിക്കുന്നതിനും മാത്രമാണ് പൊലീസ് നടപടി സ്വീകരിച്ചത്. കൃത്യനിർവഹണം നടത്തുന്ന ഏതെങ്കിലും മാധ്യമപ്രവർത്തകരെ തടഞ്ഞുവെക്കാനോ നിയന്ത്രിക്കാനോ തടസ്സപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:delhi police Supreme Court journalist CJP Protest 
News Summary - Reels creators cannot be treated as journalists: Delhi Police to Supreme Court
Next Story