Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാവ് പകലാക്കി...

രാവ് പകലാക്കി രക്ഷാപ്രവർത്തനം

text_fields
bookmark_border
രാവ് പകലാക്കി രക്ഷാപ്രവർത്തനം
cancel
camera_alt

എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ന്നു​വീ​ണ സ്ഥ​ല​ത്ത് രാ​വ് പ​ക​ലാ​ക്കി അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​നി​​റ​ങ്ങി​യ ജീ​വ​ന​ക്കാ​ർ

അ​ഹ്മ​ദാ​ബാ​ദ്: ല​ണ്ട​നി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ന്നു​വീ​ണ സ്ഥ​ല​ത്തെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ തു​ട​ർ​ന്നു. സ്ഥ​ലം വൃ​ത്തി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം രാ​ത്രി മു​ഴു​വ​ൻ തു​ട​ർ​ന്നു​വെ​ന്നും ചി​ല അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​നി​യും നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ന​ൻ ദേ​ശാ​യി വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞു. ഇ​രു​ന്നൂ​റി​ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ൾ സി​റ്റി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം ക​ത്തി​ക്ക​രി​ഞ്ഞി​രു​ന്നു. വി​മാ​നം ത​ക​ർ​ന്നു​വീ​ണ ബി.​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു ഡോ​ക്ട​റു​ടെ ഭാ​ര്യ​യും മ​രി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ ക​ത്തി​യ മ​റ്റ് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ, ഡി.​എ​ൻ.​എ സാ​മ്പി​ളു​ക​ൾ താ​ര​ത​മ്യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ 72 മ​ണി​ക്കൂ​ർ എ​ടു​ക്കു​മെ​ന്ന് ഗു​ജ​റാ​ത്ത് പൊ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്‌​ച പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന 265 മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ, ആ​റു​പേ​രു​ടെ മു​ഖം തി​രി​ച്ച​റി​യാ​വു​ന്ന​തി​നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​യെ​ന്ന് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ചി​രാ​ഗ് ഗോ​സാ​യ് പ​റ​ഞ്ഞു. മ​രി​ച്ച 215 പേ​രു​ടെ ബ​ന്ധു​ക്ക​ൾ അ​വ​രു​ടെ ഡി.​എ​ൻ.​എ സാ​മ്പി​ളു​ക​ൾ ന​ൽ​കാ​ൻ ത​ങ്ങ​ളെ സ​മീ​പി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം റൂ​മി​ൽ എ​ത്തു​ന്ന ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്, ഡി.​എ​ൻ.​എ സാ​മ്പി​ൾ ന​ൽ​കാ​ൻ ബ​ന്ധു​ക്ക​ളെ ബി.​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:Ahmedabad Plane Crash Latest News India News rescue operations 
News Summary - rescue operations in Ahmedabad plane crash
Next Story