Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുളക് പൊടി എറിഞ്ഞ്...

മുളക് പൊടി എറിഞ്ഞ് മോഷണശ്രമം; തിരിച്ചടിച്ച് കടയുടമ

text_fields
bookmark_border
മുളക് പൊടി എറിഞ്ഞ് മോഷണശ്രമം; തിരിച്ചടിച്ച് കടയുടമ
cancel
Listen to this Article

അഹമ്മദാബാദ്: അഹമ്മദാബാദിൽ ജ്വല്ലറി ഉടമക്കെതിരെ മുളക് പൊടി എറിഞ്ഞ് കൊള്ളയടിക്കാൻ ശ്രമിച്ച യുവതിക്ക് 20 സെക്കൻഡിനുള്ളിൽ ലഭിച്ചത് 17 അടി. യുവതിയുടെ ശ്രമം പരാജയപ്പെട്ടതിന്‍റെ സി.സി ടി.വി ദ്യശ്യങ്ങളാണ് സൈബർ ഇടങ്ങളിലെ പുതിയ വൈറൽ വിഡിയോ.

അഹമ്മദാബാദിലെ റാണിപ് പ്രദേശത്തെ ഒരു ജ്വല്ലറിയിലാണ് സംഭവം. ദുപ്പട്ട ഉപയോഗിച്ച് മുഖം മറച്ച ഒരു സ്ത്രീ സ്വർണം വാങ്ങാനെന്ന വ്യാജേനെ കടയിലെത്തുകയും കടയുടമയുടെ മുന്നിലിരിക്കുകയും ചെയ്യുന്നു. തുടർന്ന് കടയുടമക്കെതിരെ മുളക് പൊടി എറിയുകയാണ്.

എന്നാൽ കടയുടമ വിദഗ്ധമായി ഒഴിഞ്ഞുമാറുകയും സ്ത്രീയുടെ നീക്കത്തെ പരാജയപ്പെടുത്തുകയും ചെയ്യുന്നു.യുവതിയെ പിടികൂടുകയും ആവർത്തിച്ച് അടിക്കുന്നതും കടയിൽനിന്ന് തളളിമാറ്റുകയും ചെയ്യുന്നതായും ദൃശ്യങ്ങളിൽ കാണാം. നിമിഷങ്ങൾക്കുള്ളിൽ കടയുടമ യുവതിക്ക് നേരെ തിരിച്ചടിക്കുന്ന ഈ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞതോടെ വൈറലായി.

ദൃശ്യങ്ങളിൽ 20 സെക്കൻഡിനുള്ളിൽ 17 തവണയാണ് കടയുടമ ആവർത്തിച്ച് അടിച്ചതായി കാണുന്നത്. റാണിപ് പൊലീസ് സംഭവത്തിൽ കെസെടുത്തിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുമ്പ് യുവതി ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുവതിക്കായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Show Full Article
TAGS:Attempted theft Chilli Powder Ahammedabad Viral Video 
News Summary - Ahmedabad woman tries to rob jewellery with chilli powder Shopkeeper thwarts attempted theft
Next Story