Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരടിയുടെ ആക്രമണത്തിൽ...

കരടിയുടെ ആക്രമണത്തിൽ അമ്മയെ നഷ്ടമായി; മറ്റൊരു കുടുംബത്തിനും ദുരനുഭവം ഉണ്ടാകരുത്, സൗജന്യ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കശ്മീർ യുവാവ്

text_fields
bookmark_border
കരടിയുടെ ആക്രമണത്തിൽ അമ്മയെ നഷ്ടമായി; മറ്റൊരു കുടുംബത്തിനും ദുരനുഭവം ഉണ്ടാകരുത്, സൗജന്യ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കശ്മീർ യുവാവ്
cancel

ശ്രീനഗർ: കരടിയുടെ ആക്രമണത്തിൽ അമ്മയെ നഷ്ടപ്പെട്ടത്തിനു പിന്നാലെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യമൃഗ മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ച് യുവ സോഫ്റ്റ്‌വെയർ എൻജിനീയർ. കശ്മീരിലെ മുദാസിർ അലി എന്ന 33 കാരനാണ് വന്യമൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയിക്കുന്ന 'വൈൽഡ്‌പിങ്' (Wildping) എന്ന സൗജന്യ ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കിയത്.

കശ്മീരിൽ കരടികളുടെയും പുള്ളിപ്പുലികളുടെയും സാന്നിധ്യം മനുഷ്യവാസ മേഖലകളിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം ഒരുക്കിയത്. വന്യമൃഗങ്ങളെ കണ്ടാൽ പൊതുജനങ്ങൾക്ക് വെബ്‌സൈറ്റിലൂടെ വിവരം റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ലഭിച്ചാൽ ബന്ധപ്പെട്ട പ്രദേശത്തിന് സമീപമുള്ള ഉപയോക്താക്കളുടെ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം എത്തും. ഇതുവഴി അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സാധിക്കും.

അമ്മയുടെ മരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് മുദാസിർ അലി വൈൽഡ്‌പിങ് ആരംഭിച്ചത്. അമ്മയെ നഷ്ടപ്പെട്ട അനുഭവമാണ് ഇത്തരമൊരു സംവിധാനം വികസിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം പതിവായ പ്രദേശങ്ങളിൽ താമസിക്കുന്നവരെ സഹായിക്കാൻ തന്റെ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തണമെന്നായിരുന്നു ആഗ്രഹമെന്നും തനിക്കുണ്ടായ നഷ്ടത്തിന്റെ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

വീടുകൾ, കൃഷിയിടങ്ങൾ, സ്കൂളുകൾ, കുട്ടികൾ സ്കൂളിലേക്ക് പോകുന്ന വഴികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് മേഖലകൾ ക്രമീകരിക്കാം. ഈ പ്രദേശങ്ങൾക്ക് സമീപം കരടിയെയോ മറ്റ് വന്യമൃഗങ്ങളെയോ കണ്ടതായി റിപ്പോർട്ട് ലഭിച്ചാൽ മൊബൈൽ ഫോണിൽ അറിയിപ്പ് ലഭിക്കും. മുന്നറിയിപ്പ് ലഭിക്കുന്നതോടെ കുട്ടികളെ വീടിനുള്ളിൽ നിർത്തുക, അപകടസാധ്യതയുള്ള വഴികളിലൂടെയുള്ള യാത്ര ഒഴിവാക്കുക, ആവശ്യമായ സഹായം തേടുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാം. പ്രവർത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ഏകദേശം 9,000 പേർ വെബ്‌സൈറ്റ് സന്ദർശിച്ചു. നൂറുകണക്കിന് ആളുകൾ പതിവായി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Wildlife Alert System Kashmir bear attack 
News Summary - Software Engineer Develops 'Wildping' App
Next Story