Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുനേത്രയുടെ തിരക്കിട്ട...

സുനേത്രയുടെ തിരക്കിട്ട സത്യപ്രതിജ്ഞ; പിന്നിൽ ബി.ജെ.പിയെന്ന്

text_fields
bookmark_border
Sunetra Pawar
cancel
camera_alt

സുനേത്ര പവാർ

Listen to this Article

മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി ലയനവുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണങ്ങൾ അവസാനിക്കുന്നില്ല. വിമാനാപകടത്തിൽ അജിത് പവാർ മരിച്ചതോടെ അജിത് പക്ഷ എൻ.സി.പി-ശരദ് പവാർ പക്ഷ എൻ.സി.പി പാർട്ടികളുടെ ലയന ശ്രമം അനിശ്ചിതത്വത്തിലായി. മാത്രമല്ല; അജിത് മരിച്ച് മൂന്ന് ദിവസത്തിനകം അദ്ദേഹത്തിന്റെ ഭാര്യ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.

മരണാനന്തര ചടങ്ങുകൾ അവസാനിക്കും മുമ്പ് സുനേത്രയെ പവാർ കുടുംബത്തെ പോലും അറിയിക്കാതെ തിരക്കിട്ട് ഉപമുഖ്യമന്ത്രിയാക്കിയതും ചർച്ചയായി. ബി.ജെ.പിയാണ് സുനേത്രയെ തിരക്കിട്ട് ഉപമുഖ്യമന്ത്രിയാക്കിയതിന് പിന്നിലെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ മുഖപത്രം ‘സാമ്ന’ ആരോപിച്ചു. ബി.ജെ.പിയും അജിത് പക്ഷ നേതാക്കളായ പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ എന്നിവരും എൻ.സി.പി ലയനത്തിന് എതിരാണെന്നും ‘സാമ്ന’ ആരോപിച്ചു.

Show Full Article
TAGS:Sunetra Pawar Ajith Pawar Sharad Pawar Baramati Plane Crash deputy chief minister 
News Summary - Sunethra's rushed oath-taking; BJP behind it, says minister
Next Story