Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്: എക്സിറ്റ്...

തമിഴ്നാട്: എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആശങ്കയോടെ രാഷ്ട്രീയകക്ഷികൾ

text_fields
bookmark_border
തമിഴ്നാട്: എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആശങ്കയോടെ രാഷ്ട്രീയകക്ഷികൾ
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ക്ക് ആ​ശ​ങ്ക. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ഡി.​എം.​കെ, അ​ണ്ണാ ഡി.​എം.​കെ, ബി.​ജെ.​പി, ടി.​വി.​കെ നേ​താ​ക്ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞു.

മി​ക്ക എ​ക്സി​റ്റ് പോ​ളു​ക​ളി​ലും ഡി.​എം.​കെ സ​ഖ്യ​ത്തി​ന് മു​ൻ​തൂ​ക്ക​മു​ണ്ടെ​ങ്കി​ലും ത​നി​ച്ച് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭ്യ​മാ​വു​മോ​യെ​ന്നാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ക്സി​റ്റ് പോ​ൾ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും കു​റ​ഞ്ഞ​ത് 180 സീ​റ്റു​ക​ളെ​ങ്കി​ലും നേ​ടി ഭ​ര​ണ​ത്തു​ട​ർ​ച്ച നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ഡി.​എം.​കെ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ടൈം​സ് നൗ- ​ജെ.​വി.​സി, സി.​എ​ൻ.​എ​ൻ- വോ​ട്ട് വൈ​ബ് എ​ന്നി​വ അ​ണ്ണാ ഡി.​എം.​കെ സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്നു. ഭൂ​രി​ഭാ​ഗം എ​ക്സി​റ്റ് പോ​ളു​ക​ളി​ലും 2021ൽ ​ല​ഭി​ച്ച 75 സീ​റ്റു​ക​ളി​ൽ കു​റ​യാ​തെ ല​ഭി​ക്കു​മെ​ന്ന​ത് അ​ണ്ണാ ഡി.​എം.​കെ- ബി.​ജെ.​പി സ​ഖ്യ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

അ​തി​നി​ടെ, ‘ആ​ക്സി​സ് മൈ ​ഇ​ന്ത്യ- ഇ​ന്ത്യ ടു​ഡെ’​യു​ടെ എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി വി​ജ​യ് ആ​രാ​ധ​ക​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു​വ​രു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ലെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഒ​മ്പ​ത് ഏ​ജ​ൻ​സി​ക​ൾ ഡി.​എം.​കെ സ​ഖ്യ​ത്തി​നും ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ ബി.​ജെ.​പി -അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി​യ​പ്പോ​ൾ ‘ആ​ക്സി​സ് മൈ ​ഇ​ന്ത്യ’ മാ​ത്ര​മാ​ണ് ത​മി​ഴ​ക രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി.​വി.​കെ) 35 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​യി 120 വ​രെ സീ​റ്റു​ക​ൾ നേ​ടി വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​വു​മെ​ന്ന പ്ര​വ​ച​നം ന​ട​ത്തി​യ​ത്.

Show Full Article
TAGS:Tamilnadu exitpoll election 
News Summary - Tamil Nadu: Political parties anxious over exit poll predictions
Next Story