Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേനിയിൽ തടവുകാർ ജയിൽ...

തേനിയിൽ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡിജിപിയെ സ്ഥലംമാറ്റി തമിഴ്നാട് സർക്കാർ

text_fields
bookmark_border
https://www.madhyamam.com/tags/theni
cancel

ചെന്നൈ: തേനി ജില്ലയിൽ 17 റിമാൻഡ് തടവുകാർ ജയിൽ ചാടിയ സംഭവത്തിന് പിന്നാലെ തമിഴ്‌നാട് ജയിൽ ഡി.ജി.പി സന്ദീപ് റായ് റാത്തോറെക്ക് സ്ഥലംമാറ്റം.

എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ-സി.ഐ.ഡി എ.ഡി.ജി.പി കെ. ശങ്കറിനെ ജയിൽ-കറക്ഷണൽ സർവിസസ് എ.ഡി.ജി.പിയായി നിയമിച്ചു. ടാൻജെഡ്കോയിലെ ഡി.ജി.പി-ചീഫ് വിജിലൻസ് ഓഫിസറായാണ് സന്ദീപ് റായ്ക്ക് പുതിയ നിയമനം.

തിങ്കളാഴ്ച രാത്രിയിലായിരുന്നു തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കമ്പട്ടി സബ് ജയിലിൽനിന്ന് ജീവനക്കാരെ ആക്രമിച്ച് തടവുകാർ കൂട്ടത്തോടെ ചാടിപ്പോയ സംഭവം നടന്നത്.

അപസ്മാരം അഭിനയിച്ച് ജീവനക്കാരെ മുറിക്കുള്ളിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചാണ് 17 റിമാൻഡ് പ്രതികൾ ജയിൽ മതിലുകൾ കടന്ന് രക്ഷപ്പെട്ടിരുന്നത്. രക്ഷപ്പെട്ട 17 പ്രതികളും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.

സംഭവത്തിൽ വീഴ്ച വരുത്തിയ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെൻഡ് ചെയ്തിരുന്നു. പ്രത്യേക സംഘങ്ങൾ നടത്തിയ തിരച്ചിലിൽ എല്ലാവരെയും പിടികൂടിയിരുന്നു.

സംഭവ ദിവസം പുലർച്ചെയോടെ പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തില്‍ എട്ടുപേരും ഉച്ചയോടെ അഞ്ച് പേരും പിടിയിലായിരുന്നു. കൂടുതൽ സമയം വനത്തിനകത്ത് കഴിയുന്നതിനുള്ള ബുദ്ധിമുട്ട് മൂലമാണ് ഇവര്‍ പൊലീസിൽ കീഴടങ്ങാന്‍ തീരുമാനിച്ചത്.

ഒളിവിലായിരുന്ന രണ്ട് പ്രതികൾ പൊലീസില്‍ കീഴടങ്ങാന്‍ വരുന്നതിനിടയിൽ പിടിയിലായതോടെ ജയിൽ ചാടിയ 17 പേരും അഴിക്കുള്ളിലായി. ചിന്നമണ്ണൂരില്‍ നിന്നും ഉത്തംപാളയത്തിലേക്കുള്ള വഴിയില്‍ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.

വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണ് ജയിൽ ചാടിയവരിൽ കൂടുതൽ പേരും. രക്ഷപ്പെട്ട 17 പ്രതികളും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സെല്ലിലേക്ക് എത്തിയ ജയിൽ ജീവനക്കാരെ പ്രതികൾ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലക്ക് പരിക്കേറ്റിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:jailbreak theni Jail DGP Tamil Nadu 
Next Story