Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2026 3:58 AM GMT Updated On
date_range 27 Feb 2026 3:58 AM GMTവൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനം പിടിച്ചെടുക്കുമെന്ന് തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിശ്ചിത തുക പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി. വരുന്ന ബജറ്റിൽ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കും. ഈ തുക മാതാപിതാക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.
പുതുതായി നിയമിതരായ ഓഫിസർമാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം. മാതാപിതാക്കളുടെ ത്യാഗത്തിന്‍റെ ഫലമായാണ് മക്കൾക്ക് ജോലി ലഭിക്കുന്നതെന്നും അതുകൊണ്ട് അവരെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story


