Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാത്മാ ഗാന്ധിക്ക്...

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം

text_fields
bookmark_border
മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം
cancel
camera_alt

രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് രാജ്ഘട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിക്കുന്നു

Listen to this Article

ന്യൂഡൽഹി: 78ാം രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്‌പീക്കർ ഓം ബിർള, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ വെള്ളിയാഴ്ച മഹാത്മാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരമർപ്പിച്ചു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വ്യക്തിത്വവും പ്രവൃത്തികളും രാജ്യത്തെ ജനങ്ങളെ കർത്തവ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ എന്നും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഗാന്ധിജി എന്നത് വെറുമൊരു പേരല്ല, അതൊരു മഹത്തായ ചിന്തയാണെന്നും അതു മായ്ക്കാനാകില്ലെന്നും രാഹുൽ എക്സിൽ കുറിച്ചു. വ്യക്തിയെ ഇല്ലാതാക്കാന്‍ വെടിയുണ്ടകള്‍ക്ക് കഴിഞ്ഞേക്കാം, എന്നാല്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ദര്‍ശനങ്ങളെ കൊല്ലാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Show Full Article
TAGS:Mahatma Gandhi India Narendra Modi 
News Summary - The country pays tribute to Mahatma Gandhi
Next Story