Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓടുന്ന സ്കൂൾ ബസിന്‍റെ...

ഓടുന്ന സ്കൂൾ ബസിന്‍റെ ഫ്ലോർ തകർന്നു; റോഡിൽ വീണ ആറുവയസ്സുകാരിക്ക് ബസിന്‍റെ പിൻ ചക്രം കയറി ദാരുണാന്ത്യം

text_fields
bookmark_border
ഓടുന്ന സ്കൂൾ ബസിന്‍റെ ഫ്ലോർ തകർന്നു; റോഡിൽ വീണ ആറുവയസ്സുകാരിക്ക് ബസിന്‍റെ പിൻ ചക്രം കയറി ദാരുണാന്ത്യം
cancel

ലഖ്നോ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ ഓടുന്ന ബസിന്‍റെ ഫ്ലോർ തകർന്ന് റോഡിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം.

അലിഗഡിലെ മൗണ്ട് ദേവ് ഇന്‍റർനാഷനൽ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയായിരുന്നു അനന്യ കുമാരി. പൊലീസ് പറയുന്നതനുസരിച്ച് ബസിന്‍റെ ഫ്ലോർ തകരുകയും വിടവ് രൂപപ്പെടുകയും ഇതിലൂടെ കുട്ടി റോഡിലേക്ക് വീഴുകയുമായിരുന്നു.

അതേസമയം തന്നെ ബസിന്‍റെ പിൻ ചക്രം ശരീരത്തിലൂടെ ക‍യറിയിറങ്ങി.

വിദ്യാർത്ഥിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടമുണ്ടായിട്ടും ഡ്രൈവർ വാഹനം നിർത്തിയില്ലെന്ന് കണ്ടു നിന്നവർ പറഞ്ഞു. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇൻഷുറൻസോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article
TAGS:school bus Collapsed girl tragic road 
News Summary - The floor of a moving school bus collapsed; a six-year-old girl fell onto the road and was hit by the rear wheel of the bus, resulting in a tragic end.
Next Story