വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് ഈ ദക്ഷിണേന്ത്യൻ നഗരം
text_fieldsവൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ നഗരങ്ങൾ മുന്നിലെന്ന് റിപ്പോർട്ട്. പുതിയ സ്വച്ഛ് സർവേഷൻ 2025 റിപ്പോർട്ട് പുറത്തുവന്നപ്പോൾ, മാലിന്യം, പൊതുശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ ദക്ഷിണേന്ത്യൻ നഗരങ്ങൾ കൂടുതൽ വെല്ലുവിളി നേരിടുന്നുവെന്നതാണ് യാഥാർഥ്യം.
എപ്പോഴും യാത്രകളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. നാം സഞ്ചരിക്കുന്ന നഗരങ്ങൾ തന്നെയാണ് രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ 10 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നതും. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ റിപ്പോർട്ട് ഗൗരവകരമാണ്.
മാലിന്യ സംസ്കരണം, പൊതുശുചിത്വം, പൗരപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയാറായാറാക്കിയത്. കൃത്യമായി ആസൂത്രണം ചെയ്യാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരന്മാരുടെ അശ്രദ്ധ എന്നിവയാണ് റാങ്കിങ്ങിൽ ഇത്തവണത്തെ വെല്ലുവിളികളായി കണ്ടെത്തിയിട്ടുള്ളത്.
ആദ്യ പത്തിൽ മൂന്ന് ദക്ഷിണന്ത്യൻ നഗരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 4823 പോയിന്റോടെ തമിഴ്നാട്ടിലെ മധുരയാണ് രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി രേഖപ്പെടുത്തിയത്. 6,822 പോയിന്റുമായി ചെന്നൈ മൂന്നാമതും 6,842 പോയിന്റുള്ള ബെംഗളൂരു അഞ്ചാമതുമാണ്.
രാജ്യതലസ്ഥാനമായ ഡൽഹി വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ പത്താമതും ഗ്രേറ്റർ മുംബൈ എട്ടാമതുമാണ്.
1. മധുര – 48232
2. ലുധിയാന – 52723
3. ചെന്നൈ – 68224
4. റാഞ്ചി – 68355
5. ബംഗളൂരു – 68426
6. ധൻബാദ് – 71967
7. ഫരീദാബാദ് – 73298
8. ഗ്രേറ്റർ മുംബൈ – 74199
9. ശ്രീനഗർ – 748810
10. ഡൽഹി - 7920


