
ബംഗാൾ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ടു ബി.ജെ.പി എം.പിമാർ എം.എൽ.എ സ്ഥാനം ഒഴിഞ്ഞു
text_fieldsെകാൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് നിയമസഭയിലെത്തിയ രണ്ടു എം.പിമാർ രാജിവെച്ചു. ഇതോടെ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 77ൽനിന്ന് 75 ആയി കുറഞ്ഞു.
ബി.ജെ.പിയുടെ നാലു എം.പിമാരും ഒരു രാജ്യസഭ അംഗവുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ രണ്ടുപേർ വിജയിക്കുകയും മൂന്നുപേർ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിൽ വിജയിച്ച നിഷിദ് പ്രമാണിക്, ജഗന്നാഥ് സർക്കാർ എന്നിവരാണ് രാജിവെച്ചത്.
നിയമസഭയിലേക്ക് മത്സരിച്ച കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ലോക്കറ്റ് ചാറ്റർജി, രാജ്യസഭാംഗമായിരുന്ന സ്വപൻദാസ് ഗുപ്ത എന്നിവർ പരാജയം നേരിടുകയായിരുന്നു.
'ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നില്ല. ബി.ജെ.പി അവിടെ സർക്കാർ രൂപീകരിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് പ്രത്യേക സ്ഥാനം ലഭിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, അതിനാൽ ഞങ്ങൾ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും എം.പി സ്ഥാനത്ത് തുടരണമെന്നും പാർട്ടി ആവശ്യെപ്പട്ടു. അതുകൊണ്ടാണ് ഞങ്ങൾ ഇതു ചെയ്യുന്നത്' -രാജിവെച്ചശേഷം ജഗന്നാഥ് സർക്കാർ പ്രതികരിച്ചു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ വീഴ്ത്തി മുഖ്യമന്ത്രി മമത ബാനർജിയിൽനിന്ന് ഭരണം പിടിക്കാെമന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാൽ ഇതെല്ലാം തെറ്റിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.