Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി തെരഞ്ഞെടുപ്പ്;...

യു.പി തെരഞ്ഞെടുപ്പ്; ഇൻഡ്യാ സഖ്യ സീറ്റ് ചർച്ചക്ക് ഇന്ന് തുടക്കമാകും

text_fields
bookmark_border
യു.പി തെരഞ്ഞെടുപ്പ്; ഇൻഡ്യാ സഖ്യ സീറ്റ് ചർച്ചക്ക് ഇന്ന് തുടക്കമാകും
cancel

ന്യൂഡൽഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിലെ സീറ്റ് പങ്കിടൽ ചർച്ച ചൊവ്വാഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായി മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് ഹൈകമാൻഡ് യോഗം തിങ്കളാഴ്ച ഡൽഹിയിൽ നടന്നു. സീറ്റ് വിഭജന ചർച്ചകളിൽ പാർട്ടിയുടെ താൽപര്യങ്ങൾക്കായിരിക്കണം പ്രഥമ പരിഗണനയെന്ന് നേതാക്കൾക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ നിർദേശം നൽകി. യോഗത്തിൽ യു.പിയുടെ ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, സംസ്ഥാന അധ്യക്ഷ ആരാധന മിശ്ര, വർക്കിങ് പ്രസിഡന്റ് ഇമ്രാൻ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി തുടങ്ങിയ മുതിർന്ന നേതാക്കളും പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരും പങ്കെടുത്തു.

ഇൻഡ്യാ സഖ്യത്തിൽ മാന്യമായ സീറ്റ് വിഹിതം ഉറപ്പാക്കുന്നതിനൊപ്പം കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ളതും വിജയസാധ്യതയുള്ളതുമായ മണ്ഡലങ്ങൾ നേടിയെടുക്കുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രാഹുൽ ആവശ്യപ്പെട്ടു. എസ്.പിയുമായി മാന്യമായ ഒത്തുതീർപ്പിലെത്താൻ സംസ്ഥാന നേതൃത്വത്തിനും ചർച്ചാ സമിതിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ മാത്രമേ ഹൈകമാൻഡ് ഇടപെടുകയുള്ളൂ എന്നും രാഹുൽ സംസ്ഥാന നേതാക്കളെ അറിയിച്ചു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എസ്.പിയുമായി ബന്ധം വഷളാകാതിരിക്കാൻ ചർച്ചകൾക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുമെന്നാണ് സൂചന. പ്രിയങ്കയുടെ നേരിട്ടുള്ള മേൽനോട്ടത്തിലൂടെ സഖ്യചർച്ചകളിൽ പാർട്ടിയുടെ താൽപര്യങ്ങൾ കൃത്യമായി സംരക്ഷിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. യു.പി നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയത്തിനുതന്നെ പുതിയ ദിശാബോധം നൽകുമെന്ന് യോഗത്തിനു ശേഷം മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.

ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിൽ 181 സീറ്റുകൾ വേണമെന്ന ആവശ്യമാണ് കോൺഗ്രസ് സംസ്ഥാന ഘടകം മുന്നോട്ടുവെച്ചിരിക്കുന്നത്. വിജയസാധ്യത മാനദണ്ഡമാക്കിയായിരിക്കും സീറ്റുകൾ നൽകുകയെന്ന നിലപാടിലാണ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്. പരസ്പര ബഹുമാനത്തോടെ സീറ്റുകൾ പങ്കിടുമെന്നും മികച്ച സ്ഥാനാർഥികൾ തന്നെ മത്സരരംഗത്തുണ്ടാകുമെന്നും അഖിലേഷ് പറഞ്ഞു.

90 സീറ്റുകൾ വരെ മാത്രം കോൺഗ്രസിന് വിട്ടുനൽകാനാണ് എസ്.പി തയാറാവുകയെന്നാണ് സൂചന. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ചപ്പോൾ 114 സീറ്റിൽ ഏഴെണ്ണം മാത്രം ജയിക്കാനായ കോൺഗ്രസിന്, 2022ൽ ഒറ്റക്ക് മത്സരിച്ചപ്പോൾ രണ്ടെണ്ണം മാത്രമാണ് നേടാനായത്. എന്നാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച് എസ്.പി 37 സീറ്റും കോൺഗ്രസ് ആറ് സീറ്റും നേടി വൻ മുന്നേറ്റം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:UP elections INDIA Alliance Discussion 
News Summary - UP elections; India alliance seat talks to begin today
Next Story