'ഞങ്ങളാണ് ഏറ്റവും വലിയ ഒളിച്ചോട്ടക്കാർ'; ഇന്ത്യയെ പരിഹസിച്ച് ലളിത് മോദിയും വിജയ് മല്യയും; വിഡിയോ
text_fieldsന്യൂഡൽഹി: വിജയ് മല്യക്കൊപ്പം ഇന്ത്യയെ പരിഹസിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് സാമ്പത്തിക തട്ടിപ്പിൽ രാജ്യം വിട്ട ലളിത് മോദി. തങ്ങളാണ് ഏറ്റവും വലിയ ഒളിച്ചോട്ടക്കാർ എന്നാണ് വിഡിയോയിൽ ലളിത് പറയുന്നത്. ലണ്ടനിലെ വിജയ് മല്യയുടെ ജന്മദിനാഘോഷ പരിപാടിയിൽ മല്യക്ക് ആശംസകൾ അറിയിക്കുന്ന വിഡിയോയിലാണ് ഇന്ത്യയെ അധിക്ഷേപിക്കുന്നത്.
സാമ്പത്തിക തട്ടിപ്പിൽ ലണ്ടനിൽ ഒളിവിൽ കഴിയുന്ന മല്യയെയും ലളിത് മോദിയെയും വിട്ടുകിട്ടുന്നതിന് വർഷങ്ങളായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പരിഹസിക്കുന്ന വിഡിയോ വലിയ ചർച്ചകൾക്ക് വഴി വെച്ചു. ഇതാദ്യമായല്ല ഇരുവരും ഒരുമിച്ചുള്ള വിഡിയോ പുറത്ത് വരുന്നത്. ഈ മാസം ആദ്യം ലണ്ടനിൽ തന്നെ ലളിത് മോദി സംഘടിപ്പിച്ച ആഡംബര ജന്മദിനാഘോഷം വ്യാപക ചർച്ചകൾക്ക് കാരണമായിരുന്നു.
2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇതിന് ശേഷം ലണ്ടനിലാണ് കഴിഞ്ഞിരുന്നത്. ഗോൾഡൻ വിസ പദ്ധതി പ്രകാരം ലളിത് മോദിക്ക് വാന്വാട്ട് പൗരത്വം നൽകി. ബാങ്കുകളെ കബളിപ്പിച്ചാണ് വിജയ് മല്യയും ലണ്ടനിലെത്തിയത്.


